KeralaLatest

കോട്ടയം ജില്ലയില്‍ 1,101 പേര്‍ക്ക് കൊവിഡ്

“Manju”

കോട്ടയം: കോട്ടയം ജില്ലയില്‍ 1,101 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,088 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 13 രോഗബാധിതനായി. പുതിയതായി 9,043 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 12.17 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 486 പുരുഷന്‍മാരും 454 സ്ത്രീകളും 161 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 80 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.525 പേര്‍ രോഗമുക്തരായി. 5,492 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 2,10,768 പേര്‍ കൊവിഡ് ബാധിതരായി. 2,02,766 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 27,311 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

Related Articles

Back to top button