KeralaLatestThiruvananthapuram

ബിജെപി കല്ലറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസം

“Manju”

ജ്യോതിനാഥ് കെ പി
കല്ലറ :കേരളത്തിലെ covid പശ്ചാത്തലത്തിൽ 10 പേരിൽ കൂടുതൽ ആൾക്കാർ ഒത്തുകൂടാൻ പാടില്ല എന്ന നിബന്ധനകൾ കാറ്റിൽ പറത്തി വാമനപുരം mla adv dk murali അവർകൾ 100 ഓളം പേർ പങ്കെടുത്ത അക്ഷരദീപം പരിപാടിയിൽ 60 ഓളം കുട്ടികൾക്ക് സമ്മാനദാനം നിർവഹിക്കാൻ എത്തുകയും, പ്രസ്തുത പരിപാടിയിൽ പങ്കെടുത്ത ആൾക്ക് ഉൾപ്പെടെ കല്ലറ പഞ്ചായത്തിൽ 6 ഓളം പേർക്ക് covid സ്ഥിതീകരിച്ചിട്ടും പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഒരുതരത്തിലുമുള്ള പ്രവർത്തനങ്ങൾ രണ്ട് ആഴ്ച കാലമായിട്ടും നടത്തുകയോ covid ബാധിത പ്രതേശങ്ങളിലെ മെമ്പർമാർ പോലും നാളിതുവരെ ആ വാർഡുകളിൽ തിരിഞ്ഞു നോക്കാത്ത സാഹചര്യത്തിൽ ബിജെപി കല്ലറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ അണുനാശിനികൾ തളിക്കുകയും, covid ബാധിത പ്രതേശങ്ങളിൽ ആവശ്യമായ സഹായങ്ങൾ ചെയ്യുകയും ചെയ്തിട്ടും പഞ്ചായത്തും ആരോഗ്യപ്രവർത്തകരും നോക്കുകുത്തികൾ ആകുന്ന സാഹചര്യത്തിലാണ് covid പ്രോട്ടോകോൾ പാലിച്ചു 3 പേർ മാത്രം ചേർന്നുകൊണ്ട് പഞ്ചായത്തിനെ ജനങ്ങളുടെ പ്രതിഷേധം അറിയിച്ചികൊണ്ടു ഏകദിന ഉപവാസം സംഘടിപ്പിച്ചത്.

ബിജെപി കല്ലറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസം കല്ലറ രക്‌തസാഷി മണ്ഡപത്തിന് മുന്നിൽ നടന്നു പ്രസ്തുത പരിപാടി വാമനപുരം നിയോജകമണ്ഡലം പ്രവസിഡന്റ്  S. R. റെജികുമാര് ഉത്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ ചന്ദു കല്ലറയുടെ അധ്യക്ഷതയിൽ നടന്ന ഉപവാസം പഞ്ചായത്ത് സെക്രട്ടറി മനു T.S. സ്വാഗതം ആശംസിച്ചു. പരിപാടിയുടെ സമാപനം ബിജെപി സംസ്ഥാന സമിതി അംഗം മലയിൻകീഴ് രാധാകൃഷ്ണൻ നിർവഹിച്ചു, പരിപാടിയിൽ പങ്കെടുത്തവർക്ക് പഞ്ചായത്ത് സെക്രട്ടറി ജിജോ vs കൃതജ്ഞത അർപ്പിച്ചു.

Related Articles

Back to top button