Palakkad

കാഞ്ഞിരപ്പുഴ നായാട്ട് സംഘത്തിലെ ഒരാൾ അറസ്റ്റിൽ

“Manju”

പാലക്കാട്: പാലക്കാട് കാഞ്ഞിരപ്പുഴ ഭാഗത്ത് കണ്ട നായാട്ട് സംഘത്തിൽ ഒരാൾ അറസ്റ്റിൽ. മുതുകുറുശ്ശി സ്വദേശി ഷൈനെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് നായാട്ടിന് ഉപയോഗിക്കുന്ന കൂർത്ത മുനയുള്ള ആയുധങ്ങൾ വനംവകുപ്പ് പിടികൂടി. സംഘത്തിലെ മുഖ്യ സൂത്രധാരൻ സുന്ദരൻ ഉൾപ്പെടെ നാല് പേർ ഒളിവിലാണ്.

നായാട്ട് സംഘത്തിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വൈൽഡ് ലൈഫ് ആക്ട് പ്രകാരവും വനത്തിൽ അതിക്രമിച്ചു കടന്നതിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. വക്കോടൻ മലവാരം, കാഞ്ഞിരപുഴ ഡാം എന്നിവിടങ്ങളിലാണ് സംഘം നായാട്ട് നടത്തിയത്. പിടിയിലായ ഷൈനെ വനംവകുപ്പ് ചോദ്യം ചെയ്ത് വരികയാണ്.

ശിരുവാണി പ്രദേശത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് കാഞ്ഞിരപ്പുഴ. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പുഴ ഭാഗത്ത് നായ്‌ക്കളുമായി പാതിരാത്രിയിൽ പോകുന്ന അഞ്ചംഗ സംഘത്തിന്റെ സി.സിടി.വി ദൃശ്യങ്ങൾ ജനങ്ങളിൽ പരിഭ്രാന്തി പടർത്തിയിരുന്നു. സംഘത്തെ ചിലർ നേരിട്ട് കണ്ടെങ്കിലും ഭയം കൊണ്ട് ആരും അടുത്തു ചെന്നില്ല. പല തവണ ഇവരെ പ്രദേശത്ത് കണ്ടിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.

Related Articles

Back to top button