KeralaLatest

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഒരുമണിക്കൂര്‍ നേരത്തെ

“Manju”

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃശൂര്‍ സന്ദര്‍ശനം ഒരു മണിക്കൂര്‍ നേരത്തെ. മുന്‍ നിശ്ചയിച്ചതില്‍ നിന്നും വ്യത്യസ്തമായി ഉച്ചയ്ക്ക് രണ്ടിന് പ്രധാനമന്ത്രി കുട്ടനെല്ലൂരില്‍ വന്നിറങ്ങും. തൃശൂര്‍ ജില്ലാ കളക്ടറും മറ്റും അദ്ദേഹത്തെ സ്വീകരിക്കും. തുടര്‍ന്ന് കാര്‍ മാര്‍ഗം പ്രധാനമന്ത്രി തൃശൂരിലേക്ക് പുറപ്പെടും.

തൃശൂര്‍ ജില്ലാ ആശുപത്രി ജങ്ഷന് സമീപം ബിജെപി നേതൃത്വം അദ്ദേഹത്തെ സ്വീകരിക്കും. തുടര്‍ന്ന് സ്വരാജ് റരൗണ്ടില്‍ റോഡ് ഷോ നടക്കും. വടക്കുനാഥ മുറ്റത്തെ വേദിയില്‍ പ്രധാനമന്ത്രിക്ക് സ്വീകരണം നല്‍കും. 4.30 ഓടെ സമ്മേളനം സമാപിക്കും.ശേഷം നെടുമ്ബാശേരിയിലേക്ക് മടങ്ങും.

Related Articles

Back to top button