IndiaLatest

കോവിഡ് ; പല പ്രായക്കാരിലും വ്യത്യസ്ത ലക്ഷണങ്ങള്‍ എന്ന് പഠനം

“Manju”

ന്യൂഡല്‍ഹി: കോവിഡ് ലക്ഷണങ്ങള്‍ പല പ്രായവിഭാഗങ്ങളിലും പുരുഷന്മാരിലും സ്ത്രീകളിലും വ്യത്യാസപ്പെട്ടിരിക്കുമെന്ന് പുതിയ പഠനങ്ങള്‍. ലണ്ടനിലെ കിങ്‌സ് കോളജിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വ്യത്യാസം ഏറ്റവുമധികം പ്രകടമാകുന്നത് 16-59 പ്രായക്കാരും 60-80 പ്രായവിഭാഗക്കാരും തമ്മിലാണ്.

കോവിഡിന്റെ രോഗനിര്‍ണയത്തിന് സഹായകമായ ആദ്യ ഘട്ട ലക്ഷണങ്ങളായി കണ്ടെത്തിയത് മണം നഷ്ടമാകല്‍, നെഞ്ചു വേദന, തുടര്‍ച്ചയായ ചുമ, വയര്‍ വേദന, കാലില്‍ കുമിളകള്‍, ചെങ്കണ്ണ്, അസ്വാഭാവികമായ പേശീ വേദന എന്നിവയാണ്. ശ്വാസംമുട്ടല്‍, ക്ഷീണം, വിറയല്‍, കുളിര് തുടങ്ങിയ ലക്ഷണങ്ങള്‍ കൂടുതലും ഉണ്ടാകാന്‍ സാധ്യത പുരുഷന്മാര്‍ക്കാണെന്നും പഠനം പറയുന്നു.

അതെ സമയം, മണം നഷ്ടമാകല്‍, നെഞ്ച് വേദന, തുടര്‍ച്ചയായ ചുമ തുടങ്ങിയവ സ്ത്രീകളിലാകും കൂടുതലായും കാണപ്പെടുകയെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു. ഗവേഷണം അനുസരിച്ച്‌ പനി ഇപ്പോള്‍ ഒരു പ്രായവിഭാഗത്തിലും കോവിഡിന്റെ പ്രാരംഭ ലക്ഷണമല്ല. മറ്റൊന്ന്, 60 വയസ്സിന് മുകളില്‍ പ്രായമുളളവരില്‍ മണം നഷ്ടപ്പെടുന്ന ലക്ഷണം കോവിഡ് നിര്‍ണയത്തില്‍ അപ്രസക്തമായി കൊണ്ടിരിക്കുകയാണെന്ന് പഠനത്തില്‍ കണ്ടെത്തി.

Related Articles

Back to top button