InternationalLatestSports

ഇന്ത്യയുടെ വനിത ഹോക്കി ടീമിനെ പ്രശംസിച്ച്‌ പ്രധാനമന്ത്രി

“Manju”

ടോക്കിയോ:  ഒളിമ്ബിക്സ് വനിതാ വിഭാഗം ഹോക്കിയില്‍ വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ വിജയം കൈവരിക്കുവാനായില്ലെങ്കിലും മികച്ച പ്രകടനം നടത്തി തന്നെയാണ് ഇന്ത്യന്‍ ടീം മടങ്ങിയത്. ഗ്രേറ്റ് ബ്രിട്ടനോട് 4-3 നാണ് ഇന്ത്യ പൊരുതി കീഴടങ്ങിയത്. അതിനുപിന്നാലെ ഇപ്പോഴിതാ ഇന്ത്യന്‍ വനിതകളുടെ പ്രകടനത്തെ പ്രശംസിച്ചെത്തിയിരിക്കുകയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി.
ട്വിറ്ററിലൂടെയാണ് മോദി ഇന്ത്യയുടെ പ്രകടനത്തെ പുകഴ്ത്തിയത്. ” ടോക്കിയോയിലെ ഇന്ത്യന്‍ വനിത ഹോക്കി ടീമിന്റെ മികച്ച പ്രകടനം നമ്മള്‍ എപ്പോഴും ഓര്‍ത്തിരിക്കും. കളിയിലുടനീളം അവര്‍ അവരുടെ മികച്ച പ്രകടനം കാഴ്ച വെച്ചു. ടീമിലെ ഓരോ അംഗങ്ങളും അവരുടെ ധൈര്യവും, കഴിവും, സഹിഷ്ണുതയും കൊണ്ട് അനുഗ്രഹീതരാണ്. ഈ മികച്ച ടീമിനെക്കുറിച്ച്‌ ഇന്ത്യ അഭിമാനിക്കുന്നു.” എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.

ഇന്ത്യന്‍ പുരുഷ ടീം വെങ്കലം നേടിയതിനു പിന്നാലെ വെങ്കലം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ ബ്രിട്ടനെ വിറപ്പിച്ചുകൊണ്ടു തന്നെയാണ് കീഴടങ്ങിയത്. ആദ്യം രണ്ടു ഗോളിന് പിന്നില്‍ നിന്നതിനു ശേഷം അവിശ്വസനീയമായ തിരിച്ചുവരവാണ് ഇന്ത്യന്‍ താരങ്ങള്‍ നടത്തിയത്. ഒരു സമയം 2-3 എന്ന നിലയില്‍ ഇന്ത്യ മുന്നിലുമായിരുന്നു. എന്നാല്‍ അവസാന നിമിഷം മത്സരം കൈവിടുകയായിരുന്നു.

Related Articles

Back to top button