IndiaLatest

ജാതിവാല്‍ വെട്ടി തമിഴ്നാട് സര്‍ക്കാര്‍

“Manju”

ചെന്നൈ: തമിഴ്നാട്ടില്‍ ദ്രാവിഡ മുന്നേറ്റത്തിന്റെ മറ്റൊരു അധ്യായത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. സ്കൂള്‍ പാഠപുസ്തകങ്ങളില്‍ പ്രതിബാധിക്കുന്ന പ്രമുഖരുടെ പേരിനൊപ്പമുള്ള ജാതിവാല്‍ വെട്ടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. കു​ട്ടി​ക​ളി​ല്‍ ജാ​തി​പ​ര​മാ​യ വേ​ര്‍​തി​രി​വും ചി​ന്ത​യും ഒ​ഴി​വാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി. ജാതിവാല്‍ നീക്കി പകരം ഇനീഷ്യല്‍ മാത്രമായിട്ടാകും പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച്‌ വിദ്യാര്‍ഥികളിലേക്ക് എത്തിക്കുക.
മൂ​ന്ന്​ വ​ര്‍​ഷ​ത്തി​നി​ടെ അ​ച്ച​ടി പൂ​ര്‍​ത്തി​യാ​ക്കി വി​ത​ര​ണം ചെ​യ്യാ​നി​രു​ന്ന 12ല്‍ അധികം പാ​ഠ​പു​സ്​​ത​ക​ങ്ങ​ളി​ലാ​ണ്​ പ്രധാനമായും ഇത്തരത്തില്‍ തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്തി​യ​ത്. തീരുമാനം നടപ്പിലാക്കാനുള്ള നിര്‍ദ്ദേശം പ്രസിദ്ധീകരണ വകുപ്പിന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നല്‍കി. പേ​രി​നൊ​പ്പ​മു​ള്ള നാ​ടാ​ര്‍, പി​ള്ളൈ, ശെ​ട്ട്യാ​ര്‍, അ​യ്യ​ങ്കാ​ര്‍, നാ​യി​ഡു, അ​യ്യ​ര്‍ തു​ട​ങ്ങി​യ ജാ​തി വാ​ലു​ക​ളാ​ണ്​ ഒ​ഴി​വാ​ക്കി​യ​ത്.
നേരത്തെ മുന്‍ മുഖ്യമന്ത്രിമാരായിരുന്ന കരുണാനിധിയും എംജിആറും സമാന തീരുമാനങ്ങളിലൂടെ ശ്രദ്ധ നേടിയിരുന്നു. തെരുവുകള്‍ക്ക് പേര് നല്‍കുമ്ബോള്‍ ജാതിപ്പേര് ഒഴിവാക്കണമെന്ന് എം.ജി.ആറും ജില്ലകള്‍ക്ക് പേര് നല്‍കുമ്ബോള്‍ ജാതിപ്പേര് ഒഴിവാക്കാന്‍ 1997ല്‍ കരുണാനിധിയും ഉത്തരവിട്ടിരുന്നു. ഇ​തേ​പാ​ത പി​ന്തു​ട​ര്‍​ന്നാ​ണ്​ മു​ഖ്യ​മ​ന്ത്രി എം.​കെ സ്​​റ്റാ​ലി​നും ഒ​ന്നു മു​ത​ല്‍ പ്ല​സ്​​ടു വ​രെ​യു​ള്ള പാ​ഠ​പു​സ്​​ത​ക​ങ്ങ​ളി​ലെ ജാ​തി​പ്പേ​രു​ക​ള്‍ നീ​ക്കാ​ന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ജാതി വ്യവസ്ഥയ്ക്കെതിരായ മുന്നേറ്റങ്ങളിലൂടെയാണ് തമിഴ്നാട്ടില്‍ ദ്രാവിഡ പാര്‍ട്ടി രൂപീകരിക്കുന്നത്. പെരിയാറും അണ്ണദുരൈയുമെല്ലാം തുടങ്ങിവെച്ച ആശയങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട ദ്രാവിഡ പാര്‍ട്ടികള്‍ പിന്നീട് പ്രബലരായ കോണ്‍ഗ്രസിനെ തന്നെ ചരിത്രമാക്കികൊണ്ട് തമിഴ്നാട് രാഷ്ട്രീയത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.

Related Articles

Back to top button