IndiaLatest

നാഗാലാന്‍ഡില്‍ പട്ടി മാംസം വില്‍ക്കാന്‍ അനുമതി

“Manju”

സിന്ധുമോൾ. ആർ

കൊഹിമ: നാഗാലാന്‍ഡില്‍ പട്ടി മാംസം വില്‍ക്കാന്‍ അനുമതി ലഭിച്ചു. കഴിഞ്ഞ ജൂലായ് 2ന് നാഗാലാന്‍ഡ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പട്ടി മാംസ വില്പന നിരോധനം ഗുവാഹതി ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതോടെ സംസ്ഥാനത്ത് പട്ടി മാംസത്തിനുള്ള വാണിജ്യ ഇറക്കുമതി, വ്യാപാരം, വില്‍പന എന്നിവക്കുള്ള നിരോധനം മാറി.

ജൂലൈ രണ്ടിനാണ് സംസ്ഥാന സര്‍ക്കാര്‍ പട്ടി മാംസം നിരോധിച്ചത്. ഇക്കഴിഞ്ഞ സെപ്തംബര്‍ 14ന് വിഷയത്തില്‍ സത്യവാങ്മൂലം നല്‍കാന്‍ ഹൈക്കോടതി നാഗാലാന്‍ഡ് സര്‍ക്കാരിന് അവസരം നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയില്ല. തുടര്‍ന്ന് പട്ടി മാംസ വില്പനക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി വിലക്ക് നീക്കുകയായിരുന്നു.

Related Articles

Back to top button