KeralaLatest

പഠനസാമഗ്രികളെത്തിച്ച്‌ സെക്ടറല്‍ മജിസ്ട്രേറ്റ്

“Manju”

കൊവിഡ് പ്രോട്ടോകോള്‍ പരിശോധനയ്ക്കായി എത്തിയ സെക്‌ട്രല്‍ മജിസ്ട്രേറ്റ് കോട്ടൂര്‍ ആദിവാസി ഊരിലെ കുട്ടികളുടെ പഠന സഹായത്തിനു വഴികാട്ടി കൂടിയായി. ആദിവാസി സെറ്റില്‍മെന്റ് ആയ വാലിപറയില്‍ കഴിഞ്ഞ ദിവസം കുറ്റിച്ചല്‍ പൂവച്ചല്‍ പഞ്ചായത്തുകളുടെ സെക്ടറല്‍ മജിസ്‌ട്രേറ്റ് ആയ ഷൈന്‍ രാജ് സി ഡി പരിശോധനയ്ക്കെത്തിയിരുന്നു.വാലിപ്പാറ സാമൂഹ്യ പഠന കേന്ദ്രത്തിലെ എല്‍ കെ ജി മുതല്‍ പ്ലസ് ടൂ വരെയുള്ള ഉള്ള മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യമായി ലേബര്‍ ഇന്ത്യ എത്തിച്ചു നല്‍കി സെക്‌ട്രല്‍ മജിസ്‌ട്രേറ്റ് ഷൈന്‍ രാജ്. സെക്‌ട്രല്‍ മജിസ്‌ട്രേറ്റ് ഷൈന്‍ രാജ് അധ്യാപകനെയും ജീവനക്കാരെയും അഭിനന്ദിക്കുകയും കുട്ടികളുടെ വിശേഷങ്ങള്‍ ചോദിച്ചു മനസിലാക്കുകയും ചെയ്തിരുന്നു. ഇവിടുത്തെ എല്‍ കെ ജി മുതല്‍ പ്ലസ് ടൂ വരെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി ലേബര്‍ ഇന്ത്യ എത്തിച്ചതോടെ കുട്ടികള്‍ക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.

Related Articles

Back to top button