ബേബി ഗ്രേസിയ്ക്ക് ചികിത്സ ധനസഹായം അനുവദിച്ചു.

ബേബി ഗ്രേസിയ്ക്ക് ചികിത്സ ധനസഹായം അനുവദിച്ചു.

ബേബി ഗ്രേസിയ്ക്ക് ചികിത്സ ധനസഹായം അനുവദിച്ചു.

“Manju”

ഹൈദരാബാദ് : ബേബി ഗ്രേസിയ്ക്ക് ഹൃദയശസ്ത്രക്രീയയ്ക്കുള്ള ചികിത്സ ധനസഹായം അനുവദിച്ചു. തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ ദുരിതാശ്വാസനിധിയിൽ നിന്ന് രണ്ടര ലക്ഷം രൂപയാണ് ബേബി ഗ്രേസിയ്ക്ക് അനുവദിച്ചത്. ബേബി ഗ്രേസിയുടെ മാതാവ് യശോധ ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റൽ പഞ്ചഗുട്ടയിലെ സ്റ്റാഫാണ്. ഇവരുടെ സാമ്പത്തിക സ്ഥിതിയും കുട്ടിയുടെ രോഗത്തിന്റെ അടിയന്തിര ശസ്ത്രക്രീയയുമായി ബന്ധപ്പെട്ട് ശാന്തിഗിരി ആശ്രമം ഹൈദരാബാദിൽ നിന്നും ഒരു ലക്ഷം രൂപയും ഗുരുഭക്തരുടെ നിസീമമായിസഹകരണവും ഇവർക്കു നൽകി.
2021 മാർച്ചിൽ അടിയന്തിര കാർഡിയാക് സർജറിക്ക് നിർദ്ദേശിക്കുകയും, വിജയകരമായി ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ഇപ്പോൾ കുട്ടി പൂർണ്ണ ആരോഗ്യകരമായ ജീവിതം നയിക്കുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സാമ്പത്തിക സഹായം ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം & ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഡയറക്ടർ ഡോ.ചിന്നം റെഡ്ഡി ഗാരുവിൽ നിന്ന് ഇന്ന് സ്വീകരിച്ചു., കുട്ടിയുടെ ജീവനും കുടുംബത്തിന് ആശ്വാസവും ജീവിതത്തിൽ വെളിച്ചവും തിരികെ നൽകാൻ  വഴിയൊരുക്കിയ എല്ലാ സുമനസ്സുകളോടും  നന്ദി അറിയിക്കുകയും ചെയ്തു.

പ്രമോദ്കുമാർ
ഹൈദരാബാദ്

Related post