KeralaLatestUncategorized

സാമൂഹിക ക്ഷേമ പദ്ധതികളുടെ തുക ഏകീകരിക്കും: മന്ത്രി വി.അബ്ദുറഹിമാന്‍

“Manju”

എറണാകുളം: സാമൂഹിക ക്ഷേമ പദ്ധതികളുടെ തുക ഏകീകരിക്കുമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. വഖഫ് ബോര്‍ഡ് ഹെഡ്‌ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ സര്‍ക്കാര്‍ നല്‍കുന്ന സാമൂഹിക ക്ഷേമ പദ്ധതികളുടെ തുക തന്നെ വഖഫ് ബോര്‍ഡിന് കീഴില്‍ വരുന്ന ക്ഷേമ പദ്ധതികള്‍ക്കും നല്‍കും. ക്ഷേമ പദ്ധതികളുടെ കുടിശ്ശിക രണ്ട് മാസത്തിനുള്ളില്‍ വിതരണം ചെയ്യും. നിലവില്‍ ബോര്‍ഡിന് കീഴിലെ വസ്തുവകകളുടെ നടന്ന് കൊണ്ടിരിക്കുന്ന സര്‍വ്വേ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. വഖഫ് സര്‍വ്വേ കമ്മീഷണറായി പ്രിന്‍സിപ്പള്‍ സെക്രട്ടറി എ.പി.എം മുഹമ്മദ്‌ ഹനീഷിനെ നിയമിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മുടങ്ങി കിടക്കുന്ന പുതിയ അപേക്ഷകളുടെ രജിസ്ടേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ബോര്‍ഡിന്റെ റീജിയണല്‍ ഡിവിഷന്‍ ഓഫീസുകളില്‍ അദാലത്ത് സംഘടിപ്പിക്കും. കൂടാതെ ബോര്‍ഡിന്റെ കീഴിലുള്ള വസ്തുവകകള്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കും.
നിലവിലുള്ള വസ്തുവകകള്‍ അന്യാധീനമായി പോകാതെ സംരക്ഷിക്കുമെന്നും നിലവിലുള്ള തര്‍ക്കങ്ങള്‍ രണ്ട് മാസത്തിനുള്ളില്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. മാത്രമല്ല വഖഫ് ബോര്‍ഡിന് കീഴിലുള്ള തസ്തികകളില്‍ പി എസ് സി വഴി നിയമനം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button