KeralaLatest

ശാന്തിഗിരി വിദ്യാഭവനില്‍ പ്രവേശനോത്സവം നടന്നു

“Manju”

 

പോത്തന്‍കോട് : ശാന്തിഗിരി വിദ്യാഭവന്‍ സീനിയര്‍ സെക്കന്ററി സ്കൂളില്‍ ഇന്ന് (7-06-2023) പ്രവേശനോത്സവം നടന്നു. പുതുതായി അഡ്മിഷനെടുത്ത കുട്ടികളും, പുതിയ ക്ലാസ്സിലേക്കുള്ള കുട്ടികളും രക്ഷകര്‍ത്താക്കളോടൊപ്പം പ്രവേശനോത്സവത്തിന് എത്തിച്ചേര്‍ന്നു. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി രാവിലെ 10 മണിക്ക് പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. ആശ്രമം അഡ്വൈസറും, എഴുത്തുകാരനും, സിന്ദൂരം ചാരിറ്റീസ് ചെയര്‍മാനുമായ സബീര്‍തിരുമല, ശാന്തിഗിരി വിദ്യാഭവന്‍ സീനിയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ ജനനി കൃപ ജ്ഞാനതപസ്വിനി, ആര്‍ട്സ് & കള്‍ച്ചര്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.പി. പ്രമോദ് വൈസ് പ്രിന്‍സിപ്പല്‍മാരായ ശ്രീജിത്ത്, സ്മിജേഷ് എസ്.ജി. മറ്റ് അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.

 

Related Articles

Back to top button