IndiaLatest

ഏറ്റ കൊവിഡ് വകഭേദം സ്ഥിരീകരിച്ച്‌ കര്‍ണാടക

“Manju”

മംഗളൂരു: കൊവിഡ് 19 ന്റെ പുതിയ വകഭേദമായ ഏറ്റ (B.1.525) വൈറസ് സ്ഥിരീകരിച്ച്‌ കര്‍ണാടക. മംഗളുരുവിലാണ് പുതിയ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. എന്നാല്‍ പുതിയ വൈറസ് വകഭേദത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് സംസ്ഥാനത്തെ ജീനോമിക് സര്‍വെയലന്‍സ് കമ്മിറ്റി അംഗമായ ഡോ. വിശാല്‍ റാവു പറയുന്നത്.

‘ഒരു മാസം മുന്‍പുള്ള കേസാണ് ഇപ്പോള്‍ പുതിയ വകഭേദമാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് രണ്ടാഴ്ച മുന്‍പാണ് കണ്ടെത്തിയത്. അതുകൊണ്ട് തന്നെ ആശങ്കപ്പെടേണ്ട കാര്യമില്ലെ’ന്ന് റാവു അഭിപ്രായപ്പെട്ടതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

മാര്‍ച്ച്‌ 5 ന് പുറത്തുവിട്ട കണക്കനുസരിച്ച്‌ 23 രാജ്യങ്ങളിലായിരുന്നു കൊവിഡിന്റെ ഏറ്റ വകഭേദം കണ്ടെത്തിയിരുന്നത്. 2020 ഡിസംബറില്‍ യുകെയിലും നൈജീരിയയിലുമാണ് ഇത്തരം കേസ് ആദ്യമായി സ്ഥിരീകരിച്ചത്. എന്നാല്‍ ഫെബ്രുവരി 15ഓടെ നൈജീരിയയില്‍ ഇത് ഉയര്‍ന്ന തോതില്‍ വ്യാപിക്കുകയായിരുന്നു. വകഭേദത്തിന്റെ അപകട സാധ്യതകളെക്കുറിച്ച്‌ വിദഗ്ധര്‍ പഠിച്ചു വരുന്നതേയുള്ളൂ.

Related Articles

Back to top button