IndiaLatest

പ്രധാനമന്ത്രിയ്ക്ക് രാഖി അയച്ച്‌ നല്‍കി പാക് സഹോദരി

“Manju”

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇത്തവണയും രാഖി അയച്ച്‌ നല്‍കി പാക് സ്വദേശിയായ ഖമര്‍ മൊഹ്‌സിന്‍ ഷെയ്ഖ്. കഴിഞ്ഞ ഇരുപത് വര്‍ഷത്തില്‍ അധികമായി നരേന്ദ്ര മോഡിയ്ക്ക് രാഖിയും രക്ഷാബന്ധന്‍ സന്ദേശവും മൊഹ്‌സിന്‍ അയക്കാറുണ്ട്. രാജ്യത്തെ ജനങ്ങളെ നിരന്തരം പ്രോത്സാഹിപ്പിക്കുന്ന പ്രധാനമന്ത്രിയ്ക്ക് വേണ്ടി എല്ലാ ദിവസവും പ്രാര്‍ത്ഥിക്കാറുണ്ടെന്ന് ഖമര്‍ മൊഹ്‌സിന്‍ പറയുന്നു.

വിവാഹത്തിന് ശേഷമാണ് പാകിസ്താനില്‍ നിന്നും ഖമര്‍ മൊഹ്‌സിന്‍ ഇന്ത്യയിലേക്ക് എത്തുന്നത്. ആര്‍എസ്‌എസ് പ്രവര്‍ത്തകനായിരുന്ന കാലത്താണ് നരേന്ദ്ര മോദിക്ക് രാഖി കെട്ടിക്കൊടുക്കാന്‍ ആരംഭിച്ചത് എന്നും മൊഹ്‌സിന്‍ പറയുന്നു. കൂടാതെ സ്‌പോര്‍ട്‌സ് താരങ്ങളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത് ടിവിയില്‍ കണ്ടിരുന്നുവെന്നും ഒരു സ്‌പോര്‍ട്‌സ് താരത്തിന്റെ മാതാവ് കൂടിയായതിനാല്‍ രാഖി കെട്ടിക്കൊടുക്കാന്‍ വേണ്ടി ഡല്‍ഹിയിലേക്ക് ക്ഷണമുണ്ടാകുമെന്ന പ്രതീക്ഷയും ഖമര്‍ മൊഹ്‌സിന്‍ പങ്കുവച്ചു.

Related Articles

Back to top button