IndiaLatest

അയോദ്ധ്യയില്‍ സൂചന ബോര്‍ഡുകള്‍ മലയാളം ഉള്‍പ്പ‌ടെ 22 ഇന്ത്യൻ ഭാഷകളില്‍

“Manju”

അയോദ്ധ്യയിലെ പ്രധാന സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ബോർഡുകളിലെല്ലാം മലയാളം ഉള്‍പ്പടെ 22 ഇന്ത്യൻ ഭാഷകള്‍. ആറ് വിദേശ ഭാഷകളും. രണഘടനയുടെ എട്ടാം പട്ടികയില്‍ പറയുന്ന 22 ഇന്ത്യൻ ഭാഷകളും ഐക്യരാഷ്‌ട്ര സഭയുടെ ആറ് ഔദ്യോഗിക ഭാഷകളും ആണ് ബോർഡുകള്‍ എഴുതിയിരിക്കുന്നത്. അറബിക്, ചൈനീസ്, ഫ്രഞ്ച്, ഇംഗ്ലീഷ്, റഷ്യൻ, സ്പാനിഷ് എന്നീ വിദേശ ഭാഷകളാണ് ഉപയോഗിച്ചിട്ടുള്ളത്.

ഹനുമാൻ ഗഡി, കനക് ഭവൻ, രാം കി പൈഡി, അയോദ്ധ്യ ധാം ജംഗ്ഷൻ, വിമാനത്താവളം തുടങ്ങിയ പ്രധാന സ്ഥലങ്ങളില്‍ ബോർഡുകള്‍ സ്ഥാപിച്ചു. സഞ്ചാരികളെത്തുന്ന കൂടുതല്‍ സ്ഥലങ്ങളില്‍ ഇനിയും ബോർഡ് സ്ഥാപിക്കും.

ഇതിനിടെ 140 ഇന്ത്യൻവിദേശ ഭാഷകളില്‍ കാലാവസ്ഥ വിവരങ്ങള്‍ ലഭിക്കുന്ന വെബ്സൈറ്റ് ഐഎംഡി അവതരിപ്പിച്ചിരുന്നു. താപനില, ഈർപ്പം, കാറ്റിന്റെ ഗതി, മഴ ഉള്‍പ്പെടെ കാലാവസ്ഥയുടെ പൂർണ്ണ ചിത്രം നല്‍കാൻ വെബ്‌പേജിന് കഴിയും.

വെബ്‌പേജില്‍ അയോദ്ധ്യയുടെയും സമീപത്തുള്ള മില്‍കിപൂർ, മനക്പൂർ, ഹരയ്യ, ഭിത്തി, ഭാൻപൂർ തുടങ്ങിയ സ്ഥലങ്ങളുടെ‍ കാലാവസ്ഥാ പ്രവചനങ്ങള്‍ ലഭിക്കും. ഇതിന് പുറമേ പ്രയാഗ്‌രാജ്, വാരണാസി, ന്യൂഡല്‍ഹി, ലക്നൗ എന്നീ സ്ഥലങ്ങളുടെ കാലാവസ്ഥ റിപ്പോർട്ടുകളും ഐഎംഡിയുടെ യുപി വിഭാഗത്തില്‍ ലഭിക്കും.

Related Articles

Back to top button