IndiaKeralaLatest

26 മെഡിക്കല്‍ ഉല്‍പന്നങ്ങള്‍ കുവൈത്തില്‍ നിര്‍മിക്കും

“Manju”

കുവൈത്ത് സിറ്റി: 26 മെഡിക്കല്‍ ഉല്‍പന്നങ്ങള്‍ കുവൈത്തില്‍ നിര്‍മ്മിക്കാന്‍ ധാരണയായി. അമേരിക്കല്‍ കമ്ബനിയായ ആബട്ട് ഇന്‍റര്‍നാഷനലുമായാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം കരാറില്‍ ഒപ്പിട്ടത്.
ആഗോള നിക്ഷേപം വരുന്നത് സാമ്ബത്തിക വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കപ്പെടുമെന്നും ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അസ്സബാഹ് പറഞ്ഞു. കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ പുതിയ കരാര്‍ സഹായിക്കുമെന്നും മന്ത്രാലയം പ്രതീക്ഷിക്കുന്നു.
അവശ്യ മരുന്നുകള്‍ രാജ്യത്തുതന്നെ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി അന്താരാഷ്ട്ര മരുന്ന് നിര്‍മാണ കമ്ബനികളുമായി ആരോഗ്യ മന്ത്രാലയം ചര്‍ച്ച നടത്തിയിരുന്നു. അവശ്യമരുന്നുകള്‍ തദ്ദേശീയമായി ഉല്‍പാദിപ്പിക്കപ്പെടുന്ന സാഹചര്യമുണ്ടായാല്‍ വില പിടിച്ചുനിര്‍ത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. കമ്ബനികള്‍ക്ക് മന്ത്രാലയം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കും.
നിബന്ധനകള്‍ക്ക് വിധേയമായി അവര്‍ക്ക് രാജ്യത്ത് മരുന്ന് നിര്‍മാണ ഫാക്ടറികള്‍ നടത്താം. ഇവക്കുമേല്‍ മന്ത്രാലയത്തിെന്‍റ നിരീക്ഷണമുണ്ടാവും. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലെ മരുന്ന് നിരീക്ഷണകാര്യ അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അല്‍ ബദ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. അവശ്യമരുന്നുകളുടെ വില താങ്ങാന്‍ സാധിക്കാത്ത നിലയിലേക്ക് കൂടുന്ന സാഹചര്യത്തിലാണിത്.
അന്താരാഷ്ട്ര തലത്തില്‍ അവശ്യമരുന്നുകളുടെ വില ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. താങ്ങാന്‍ സാധിക്കാത്ത നിലയിലേക്ക് മരുന്ന് വില കൂടുന്നത് ഇടത്തരക്കാരും സാധാരണക്കാരുമായ രോഗികള്‍ക്ക് ഭാവിയില്‍ പ്രയാസം സൃഷ്ടിക്കും. ഇറക്കുമതി തീരുവയുള്‍പ്പെടെ നല്‍കേണ്ടി വരുന്നതുകൊണ്ട് കൂടിയാണ് വിദേശ മരുന്നുകള്‍ക്ക് വില കൂടുന്നത്

Related Articles

Back to top button