KeralaLatest

എം ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും: അറസ്റ്റിന് സാധ്യത

“Manju”

പ്രജീഷ് വള്ള്യായി

തിരുവനന്തപുരം സ്വർണകള്ളക്കടത്ത് കേസിൽ ആരോപണം നേരിടുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും. ചോദ്യം ചെയ്യലിൽ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ അറസ്റ്റ് ഉൾപ്പടെയുള്ള കാര്യങ്ങളിലേയ്ക്ക് പോകാനാണ് സാധ്യത.

10 മണിക്കൂർ നീണ്ടുനിന്ന ആദ്യഘട്ട ചോദ്യംചെയ്യലിൽ ശിവശങ്കറിന് ക്ലീൻ ചിറ്റ് നൽകാനാവില്ലെന്നാണ് കസ്റ്റംസ് വിഭാഗം വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഹെയ്തർ ഫ്ലാറ്റിലും ഹിൽട്ടൺ ഹോട്ടലിലും നടത്തിയ റെയ്ഡിൽ ശിവശങ്കറിനെതിരെ നിർണ്ണായക വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയാൻ സാധിക്കുന്നത്.

 

Related Articles

Back to top button