KeralaLatestThiruvananthapuram

സബ്സിഡി നിരക്കില്‍ കാലിത്തീറ്റ വിതരണം തുടങ്ങി

“Manju”

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയില്‍ ദുരിതമനുഭവിക്കുന്ന ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങായി സബ്സിഡി നിരക്കില്‍ കാലിത്തീറ്റ വിതരണം ആരംഭിച്ചു. കര്‍ഷകര്‍ക്ക്‌ ഒരു കൈത്താങ്ങ് എന്ന പേരില്‍ സര്‍ക്കാരിന്റെയും ക്ഷീരവികസന വകുപ്പിന്റെയും സംയുക്ത നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

ജില്ലയിലെ 12,907 ക്ഷീരകര്‍ഷകര്‍ക്ക് പദ്ധതിയിന്‍കീഴില്‍ കാലിത്തീറ്റ ലഭിക്കും. പത്തുലക്ഷം കിലോഗ്രാം കാലിത്തീറ്റയാണ് ഇത്തരത്തില്‍ വിതരണം ചെയ്യുന്നത്.പ്രതിദിനം കര്‍ഷകര്‍ അളക്കുന്ന പാലിന്റെ അളവിനനുസരിച്ചാണ് കാലിത്തീറ്റ വിതരണം നടത്തുന്നത്. 10 ലിറ്ററില്‍ താഴെ പാല്‍ അളക്കുന്ന കര്‍ഷകന് 50 കിലോയും 11 മുതല്‍ 20 ലിറ്റര്‍ പാല്‍ അളക്കുന്ന കര്‍ഷകന് 100 കിലോയും 20 ലിറ്ററിന് മുകളില്‍ പാല്‍ അളക്കുന്ന കര്‍ഷകന് 150 കിലോഗ്രാം കാലിത്തീറ്റയും സബ്സിഡിയായി ലഭിക്കും.

Related Articles

Back to top button