IndiaLatest

സ്വാതന്ത്യ ദിനത്തോടനുബന്ധിച്ച്‌ സുരക്ഷ ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍

“Manju”

ന്യൂഡല്‍ഹി: സ്വാതന്ത്യ ദിനത്തോടനുബന്ധിച്ച്‌ രാജ്യ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ലയറുകളായി ബാരിക്കേടുകള്‍ നിരത്തി ഇന്ത്യ ഗേറ്റിലും, കണ്ടെയ്‌നര്‍ നിരത്തി ചെങ്കോട്ടയിലും അതീവ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പാക്കിസ്ഥാന്റെ പിന്തുണയോടെ ഭീകരവാദ സംഘങ്ങള്‍ ഡ്രോണ്‍ അക്രമണത്തിന് പദ്ധതിയിടുന്നതായി രഹസ്യ അന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് ലഭിച്ചതോടെയാണ് സുരക്ഷ ശക്തമാക്കിയത്.

ഇന്ത്യ ഗേറ്റ്, ചെങ്കോട്ട മുതലായ സ്ഥലങ്ങളില്‍ വന്‍ സുരക്ഷ സന്നാഹം എത്തി ചേര്‍ന്നിട്ടുണ്ട്. റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ചുണ്ടായ അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രധാന വേദിയായ ചെങ്കോട്ടയില്‍ കണ്ടെയ്‌നറുകള്‍ നിരത്തിയാണ് സുരക്ഷ ഒരുക്കിയിട്ടുള്ളത്.

Related Articles

Back to top button