InternationalLatest

ഗള്‍ഫ് രാജ്യങ്ങളെ ‘ഹൈ റിസ്‌ക്’ പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക

“Manju”

കുവൈറ്റ് സിറ്റി: കുവൈറ്റിനെ ‘ഹൈ റിസ്‌ക്’ പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക. ലോകമെമ്പാടുമുള്ള കൊവിഡ് സാഹചര്യം വിലയിരുത്തി അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പുറത്തിറക്കിയ ഏറ്റവും പുതിയ അപ്‌ഡേറ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
നാലാമത്തെ വിഭാഗത്തില്‍ (ഹൈ റിസ്‌ക് വിഭാഗം) ഉള്‍പ്പെടുന്ന രാജ്യങ്ങളിലേക്ക് അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ യാത്ര ചെയ്യാവൂവെന്നും, യാത്രയ്ക്ക് മുമ്പ് വാക്‌സിന്‍ എടുക്കണമെന്നും യുഎസ് പൗരന്മാര്‍ക്ക് നിര്‍ദ്ദേശമുണ്ട്. മിക്ക ഗള്‍ഫ് രാജ്യങ്ങളെയും (സൗദി അറേബ്യ, യുഎഇ, ഒമാന്‍, ബഹ്‌റൈന്‍) നാലാമത്തെ വിഭാഗത്തിലാണ് യുഎസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഖത്തര്‍ മൂന്നാം വിഭാഗത്തിലാണുള്ളത്.

Related Articles

Back to top button