KeralaLatest

നിയന്ത്രണങ്ങള്‍ കടുപ്പിക്കും

“Manju”

അഴിയൂര്‍ : ആഗസ്റ്റ് 9 മുതല്‍ ആഗസ്റ്റ് 15 വരെയുള്ള ആഴ്ചയില്‍ അഴിയൂര്‍ പഞ്ചായത്തിന്റെ ടി പി ആര്‍ 17.29% ആയതിനാലും രോഗികള്‍ ക്രമാതീതമായി വര്‍ധിക്കുന്നതിനാലും പഞ്ചായത്തിലെ കച്ചവടക്കാരുടെ പ്രതിനിധികളുടെ യോഗം വിളിച്ചുകൂട്ടി ഓണക്കാല നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്തു. ജനങ്ങള്‍ ധാരാളമായി പുറത്തിറങ്ങുന്ന ആഘോഷ വേള ആയതിനാല്‍ ജാഗ്രതയോടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുമെന്ന് കച്ചവട സംഘടന പ്രതിനിധികള്‍ ഉറപ്പ് നല്‍കി. പഞ്ചായത്ത് ,പോലീസ് ,സെക്ടറല്‍ മജിസ്ട്രേറ്റ് എന്നിവരുടെ നേതൃത്വത്തില്‍ ഓണക്കാലത്ത് പ്രത്യേക സ്ക്വാഡ് പ്രവര്‍ത്തിക്കുന്നതാണ്. ആള്‍ക്കൂട്ടങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ സെക്ടറല്‍ മജിസ്ട്രേറ്റിനെ വിവരങ്ങള്‍ അറിയിക്കുക. കച്ചവട സ്ഥാപനങ്ങളുടെ മുന്നില്‍ ആള്‍ക്കൂട്ടം പൂര്‍ണമായും ഒഴിവാക്കുന്നതാണ്.പരമാവധി ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കുന്നതാണ്. തെരുവ് കച്ചവടക്കാരെ പൂര്‍ണമായും നിയന്ത്രിക്കുന്നതാണ്. പോലീസ് പരിശോധന കര്‍ശനമാക്കുന്നത് ആണ്. ഓണക്കാലത്ത് യാതൊരുവിധ ഒത്തുചേരലും മുന്‍കൂട്ടി അനുവാദം ഇല്ലാത്തത് അനുവദിക്കുന്നതല്ല. കൂട്ടംകൂട്ടമായി പൊതുസ്ഥലങ്ങളിലും തീരദേശത്തും ഇരിക്കാന്‍ പാടുള്ളതല്ല. രണ്ടാം തരംഗം പൂര്‍ണമായും അഴിയൂരില്‍ നിന്നും ഒഴിവാക്കാത്ത സാഹചര്യത്തില്‍ മുഴുവന്‍ ജനങ്ങളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളോട് സഹകരിക്കണമെന്ന് യോഗം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Related Articles

Back to top button