InternationalLatest

ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ഇന്ത്യന്‍ വംശജയായ സുയെല്ല ബ്രാവര്‍മാന്‍

“Manju”

ലണ്ടന്‍: ബ്രിട്ടനിലെ ആഭ്യന്തര സെക്രട്ടറിയായി ഇന്ത്യന്‍ വംശജയായ സുയെല്ല ബ്രവര്‍മാന്‍ (42) ചുമതലയേറ്റു. ഇത് രണ്ടാംതവണയാണ് ഇന്ത്യന്‍ വംശജ ബ്രിട്ടനിലെ ആഭ്യന്തരസെക്രട്ടറി പദത്തിലെത്തുന്നത്. ഇന്ത്യന്‍ വംശജ പ്രീതി പട്ടേലായിരുന്നു മുമ്പ് ഈ സ്ഥാനത്തിരുന്നത്.

ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരില്‍ അറ്റോണി ജനറലായിരുന്നു സുയെല്ല. ഫേര്‍ഹാം മണ്ഡലത്തില്‍ നിന്നാണ് കര്‍ണസര്‍വേറ്റീവ് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ലിസ് ട്രസാണ് സുയെല്ലയുടെ പേര് നിര്‍ദേശിച്ചത്.

സുയെല്ലയുടെ അമ്മ തമിഴ്നാട് സ്വദേശിയായ ഉമയാണ്. അച്ഛന്‍ ഗോവന്‍ സ്വദേശിയായ ക്രിസ്റ്റി ഫെര്‍ണാണ്ടസും. 1960കളിലാണ് ഉമ ബ്രിട്ടനിലേക്ക് കുടിയേറുന്നത്. പിതാവ് കെനിയയില്‍ നിന്നുമാണ് ബ്രിട്ടനിലെത്തുന്നത്. കാംബ്രിജ് യൂനിവേഴ്സിറ്റിയില്‍ നിന്നും നിയമബിരുദം നേടിയ സുയെല്ല 2018ല്‍ യൂനിവേഴ്സിറ്റിയിലെ സഹപാഠിയായ റെയല്‍ ബ്രവര്‍മാനെ വിവാഹം കഴിച്ചു. രണ്ട് മക്കളുണ്ട്. ബുദ്ധമത വിശ്വാസിയായ സുയെല്ല ബ്രിട്ടനിലെ ബുദ്ധമത കേന്ദ്രങ്ങളിലെ സ്ഥിരം സന്ദര്‍ശക കൂടിയാണ്.

Related Articles

Back to top button