IndiaLatestThrissur

ബൈപ്പാസ് ഉദ്ഘാടന വേദിയിലേക്ക് പ്രതിഷേധ മാര്‍ച്ച്‌

“Manju”

congress march to alappuzha bypass inauguration stage
ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ചടങ്ങില്‍ കെ സി വേണുഗോപാലിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ച്‌. ബൈപ്പാസ് ഉദ്ഘാടന വേദിയിലേക്കാണ് പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിച്ചത്. പ്രവര്‍ത്തകര്‍ ദേശീയ പാതയില്‍ കുത്തി ഇരിക്കാന്‍ തുടങ്ങിയതോടെ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇതിനിടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ നേരിയ തോതില്‍ ഉന്തും തള്ളുമുണ്ടായി. എം ലിജുവിന്റെ നേതൃത്വത്തില്‍ നൂറോളം പ്രവര്‍ത്തകരാണ് പ്രതിഷേധിക്കുന്നത്.
ആലപ്പുഴ ബൈപ്പാസിന്റെ സൃഷ്ടി കെ സി വേണുഗോപാലാണെന്നും അസൂത്രിതമായാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കോണ്‍ഗ്രസ് നേതാക്കളെ ഒഴിവാക്കിയതെന്നും ജി സുധാകരന്‍ എട്ടുകാലി മമ്മൂഞ്ഞാണെന്നും ലിജു പറഞ്ഞു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് ബൈപ്പാസിന്റെ ഉദ്ഘാടനം നി‍ര്‍വഹിക്കുന്നത്.

Related Articles

Back to top button