KeralaLatest

മലബാര്‍ എക്‌സ്‌പ്രസില്‍ യാത്രക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

“Manju”

കൊല്ലം: മലബാര്‍ എക്‌സ്‌പ്രസില്‍ യാത്രക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍. ഭിന്നശേഷിക്കാരുടെ കോച്ചിലെ ടോയ്‌ലറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതുമൂലം ട്രെയിന്‍ ഒന്നര മണിക്കൂറോളം കൊല്ലത്ത് പിടിച്ചിട്ടു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കരുനാഗപ്പള്ളിക്കും കായംകുളത്തിനുമിടയില്‍, ടോയ്‌ലറ്റിലെത്തിയ ഒരു യാത്രക്കാരനാണ് അന്‍പത് വയസ് തോന്നിക്കുന്നയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ലുങ്കിയിലാണ് തൂങ്ങിയത്. ഇയാളുടെ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button