IndiaLatest

ഇന്ത്യയെ കുറിച്ചുള്ള ലോകത്തിന്റെ കാഴ്ചപ്പാട് മാറുന്നു : പ്രതിരോധമന്ത്രി

“Manju”

ലഖ്നൗ: ഇന്ത്യയുടെ സല്‍പ്പേരും വിശ്വാസ്യതയും അന്താരാഷ്‌ട്ര തലത്തില്‍ വര്‍ദ്ധിച്ചു വരികയാണെന്ന് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്. ആഗോള വിഷയങ്ങളില്‍ ഇന്ന് ഇന്ത്യയുടെ അഭിപ്രായങ്ങള്‍ക്ക് മുന്‍പെങ്ങും ഇല്ലാത്ത പ്രാമുഖ്യമാണ് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യയെ കുറിച്ചുള്ള ലോകത്തിന്റെ കാഴ്ചപ്പാട് മാറുകയാണ്. വികസിത രാജ്യങ്ങളിലെ ജനങ്ങള്‍ പോലും ഇന്ത്യയെ കുറിച്ച്‌ പറയുന്നത് കേള്‍ക്കുമ്പോള്‍ അഭിമാനം തോന്നുകയാണ്. രാജ്നാഥ് സിംഗ് വ്യക്തമാക്കി.അന്താരാഷ്‌ട്ര വേദികളില്‍ ഇന്ത്യയുടെ അഭിപ്രായങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ലോകം ഇന്ന് ഇന്ത്യയുടെ വാക്കുകള്‍ക്ക് ശ്രദ്ധാപൂര്‍വ്വം കാതോര്‍ക്കുകയാണ്. ലഖ്നൗ അടല്‍ ബിഹാരി വാജ്പേയ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവെ രാജ്നാഥ് സിംഗ് പറഞ്ഞു.

Related Articles

Back to top button