InternationalLatestUncategorized

‘അഫ്ഗാനിസ്താനെ തകര്‍ക്കാന്‍ അനുവദിക്കരുത്’: റഷ്യന്‍ പ്രസിഡന്റ്

“Manju”

മോസ്‌കോ : അഫ്ഗാനിസ്താനെ തകര്‍ക്കാന്‍ അനുവദിക്കരുതെന്ന് ലോകരാജ്യങ്ങളോട് അപേക്ഷിച്ച്‌ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ രംഗത്ത്. അയല്‍ രാജ്യങ്ങില്‍ നിന്നും അഫ്ഗാനിസ്താനിലേയ്‌ക്ക് ഭീകരര്‍ നുഴഞ്ഞുകയറുന്നത് തടയണമെന്നും പുടിന്‍ ആവശ്യപ്പെട്ടു. യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ അഫ്ഗാനിസ്താനില്‍ വിദേശ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

അഫ്ഗാനിലെ ഭൂരിഭാഗം പ്രവിശ്യയും ഇപ്പോള്‍ താലിബാന്റെ കീഴിലാണ് ഉള്ളത്. ഇത് യാഥാര്‍ത്ഥ്യമാണെന്നും ഈ യാഥാര്‍ത്ഥ്യത്തില്‍ നിന്നാണ് നാം പ്രവര്‍ത്തിക്കേണ്ടത് എന്നും പുടിന്‍ പറഞ്ഞു. യുഎസ് സൈനിക പിന്മാറ്റത്തിന് പിന്നാലെയാണ് താലിബാന്‍ ഭീകരര്‍ അഫ്ഗാനില്‍ നായാട്ട് ആരംഭിച്ചത്.

Related Articles

Back to top button