KeralaLatest

കേരളത്തില്‍ പുതുതായി 3 എഐസിസി സെക്രട്ടറിമാരെ നിയമിച്ചു

“Manju”

കേരളത്തിൽ പുതുതായി 3 എഐസിസി സെക്രട്ടറിമാര്‍: ചുമതല തിരിച്ചടിക്ക് പിന്നാലെ | Breaking News | Manorama News

ശ്രീജ.എസ്

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കു പിന്നാലെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെടല്‍. മൂന്ന് എ ഐ സി സി സെക്രട്ടറിമാര്‍ക്ക് കേരള ത്തിന്റെ ചുമതല നല്‍കി. പി വിശ്വനാഥന്‍, ഇവാന്‍ ഡിസൂസ, പി വി മോഹന്‍ എന്നിവരെയാണ് നിയമിച്ചത്. താരിഖ് അന്‍വറെ എ ഐ സി സി ജനറല്‍ സെക്രട്ടറിയായി നിയമിച്ച ശേഷം ആദ്യമായാണ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ ആകാത്തതിനെ തുടര്‍ന്ന് കേരളത്തിലെ നേതാക്കള്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ഡി സി സികളുടെ സംഘടനാ വീഴ്ചകളും കോണ്‍ഗ്രസില്‍ ചര്‍ച്ച ആയിരിക്കുകയാണ്. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, കോട്ടയം, ഇടുക്കി, കാസര്‍കോട് തുടങ്ങിയ ഡി സി സികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ ഘടകകക്ഷി നേതാക്കളും വിമര്‍ശനം ഉന്നയിച്ചിരുന്നു.

 

 

Related Articles

Check Also
Close
Back to top button