Uncategorized

സ്കൂള്‍ ശുചിമുറിയില്‍ വിദ്യാര്‍ഥിനിക്ക് പാമ്പ് കടിയേറ്റു

“Manju”

സ്കൂൾ ശുചിമുറിയിൽ വിദ്യാർഥിനിക്ക് പാമ്പ് കടിയേറ്റു | Snake bites  second-class student in school toilet | Madhyamam

ചാത്തന്നൂര്‍: സ്കൂളിലെ ശുചിമുറിയില്‍വെച്ച്‌ വിദ്യാര്‍ഥിനിക്ക് പാമ്പ് കടിയേറ്റു. രണ്ടാം ക്ലാസില്‍ പഠിക്കുന്ന മാടശേരില്‍ വീട്ടില്‍ സുബിന്റെയും ഉമയുടെയും മകള്‍ ശ്വേതക്കാണ് പാമ്പ് കടിയേറ്റത്.

വ്യാഴാഴ്ച 11.15ഓടെ ഉളിയനാട് സര്‍ക്കാര്‍ ഹൈസ്കൂളിലെ ശുചിമുറിയില്‍വെച്ച്‌ പാമ്പ് കടിച്ചതായി കുട്ടി അറിയിക്കുകയും തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ ചാത്തന്നൂര്‍ കുടുംബാരോഗ്യകേന്ദ്ര ത്തിലും അവിടെനിന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിക്കുകയുമായിരുന്നു.

ശുചിമുറിയിലെ ഭിത്തിയിലുണ്ടായിരുന്ന ദ്വാരത്തിന് മുകളില്‍ കൈവെച്ചപ്പോള്‍ കടിയേറ്റതായാണ് കുട്ടി പറയുന്നത്. അതിനുള്ളില്‍ ഉണ്ടായിരുന്ന പാമ്ബിനെ കണ്ടതായും പറയുന്നുണ്ട്. വലത്തേ കൈയിലെ തള്ളവിരലിലാണ് കടിയേറ്റത്.

നിലവില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ് വിദ്യാര്‍ഥിനി. വിഷം തീണ്ടിയിട്ടുണ്ടോയെന്നത് വിശദമായ പരിശോധനയിലേ വ്യക്തമാകൂ എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

 

 

Related Articles

Check Also
Close
Back to top button