IndiaLatest

ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍ക‍ര്‍ സത്യപ്രതിജ്ഞ ചെയ്തു

“Manju”

ദില്ലി: വെങ്കയ്യ നായിഡുവിന്റെ പിന്‍ഗാമിയായ ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായി ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതി‌ജ്ഞ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ആണ് ധന്‍കറിന് സത്യവാചകം ചൊല്ലി കൊടുത്തത്.

രണ്ട് മിനിറ്റില്‍ പൂര്‍ത്തിയായ സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍രാഷ്ട്രപതി രാംനാഥ് കോവിന്ദ്, സ്ഥാനമൊഴിഞ്ഞ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, നിതിന്‍ ഗഡ്കരി,സ്മൃതി ഇറാനി ലോക്സഭാ സ്പീക്ക‍ര്‍ ഓം പ്രകാശ് ബി‍ര്‍ള എന്നിവര്‍ പങ്കെടുത്തു. സ്ഥാനമൊഴിഞ്ഞ എം വെങ്കയ്യ നായിഡു ദില്ലിയിലെ 1, ത്യാഗരാജ് റോഡ് എന്ന വസതിയിലക്കാണ് മാറി.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ 725 ല്‍ 528 വോട്ട് നേടിയാണ് ജഗ്ദീപ് ധന്‍ക‍ര്‍ ജയിച്ചത്. അഭിഭാഷകന്‍ ജനപ്രതിനിധി തുടങ്ങിയ നിലയ്ക്കുള്ള പരിചയ സമ്പത്തുമായാണ് ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി സ്ഥാനം ഏറ്റെടുക്കുന്നത്. പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുമായി എപ്പോഴും ഇടഞ്ഞു നിന്ന ജഗ്ദീപ് ധന്‍കര്‍ക്ക് രാജ്യസഭയില്‍ സമവായം ഉറപ്പാക്കുക എന്ന വെല്ലുവിളിയാണ് അദ്ദേഹത്തിന് മുന്നിലുള്ളത്.

രാജസ്ഥാനിലെ കിത്താന സ്വദേശിയാണ് ജഗദീപ് ധന്‍കര്‍. ഫിസിക്സില്‍ ബിരുദം നേടിയ ശേഷം ധന്‍കര്‍ രാജസ്ഥാന്‍ സര്‍വകലാശാലയില്‍ നിന്ന് എല്‍എല്‍ബി പൂര്‍ത്തിയാക്കി. രാജസ്ഥാന്‍ ഹൈക്കോടതിയിലും, സുപ്രീംകോടതിയിലും അഭിഭാഷകനായി പ്രവര്‍ത്തിച്ചു. 1987 ല്‍ രാജസ്ഥാന്‍ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. അഭിഭാഷകനായിരിക്കവേ ആയിരുന്നു രാഷ്ട്രീയ പ്രേവേശനം. തുടക്കം ജനതാദളില്‍. 1989ല്‍ ജുന്‍ജുനു മണ്ഡലത്തില്‍ നിന്നും ലോക്സഭയിലെത്തി. പാര്‍ലമെന്ററികാര്യ മന്ത്രാലയത്തില്‍ സഹമന്ത്രിയായും പ്രവര്‍ത്തിച്ചു.

Related Articles

Back to top button