IndiaLatest

ജാലിയൻവാലാബാഗിന്റെ നവീകരിച്ച സമുച്ചയം പ്രധാനമന്ത്രി ഇന്ന് സമർപ്പിക്കും

“Manju”

നവീകരിച്ച ജാലിയൻവാലാബാഗ് സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്  രാജ്യത്തിന് സമർപ്പിക്കും

ഡൽഹി: നവീകരിച്ച ജാലിയൻവാലാബാഗ് സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമർപ്പിക്കും. വൈകീട്ട് 6.25 ന് വീഡിയോ കോൺഫ്രൻസിലൂടെയാണ് സമുച്ചയം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കുക.ചടങ്ങിൽ കേന്ദ്രസാംസ്‌ക്കാരിക വകുപ്പ് മന്ത്രി ജി.കിഷൻ റെഡ്ഡി, നഗരവികസന മന്ത്രി ഹർദീപ് സിംഗ് പുരി, സംസ്ഥാന ഗവർണർ, മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് എന്നിവരും, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് മുഖ്യമന്ത്രിമാരും പങ്കെടുക്കും.
സ്മാരകത്തിൽ നിർമ്മിച്ച മ്യൂസിയം ഗാലറികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിക്കും. നാല് മ്യൂസിയം ഗാലറികളാണ് ഉദ്ഘാടനം ചെയ്യുന്നത്. ജാലിയൽ വാലാബാഗിൽ നടന്ന സംഭവങ്ങൾ പ്രദർശിപ്പിക്കുന്നതിനായി സൗണ്ട് ആൻഡ് ലൈറ്റ് ഷോയും ഒരുക്കിയിട്ടുണ്ട്.
പഞ്ചാബിലെ അമൃതസറിലാണ് സ്മാരകം നിലകൊള്ളുന്നത്. 1919 ഏപ്രിൽ 13നാണ് ജാലിയൻവാലാബാഗിൽ ബ്രിട്ടീഷുകാർ കൂട്ടക്കുരുതി നടത്തിയത്.

Related Articles

Back to top button