IndiaLatest

സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​നു മു​മ്പ് പി​എ​ഫ് അ​ക്കൗ​ണ്ട് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണം

“Manju”

പി​എ​ഫ്- ആ​ധാ​ർ ബ​ന്ധി​പ്പി​ച്ചോ? അ​വ​സാ​ന തീ​യ​തി സെ​പ്റ്റം​ബ​ർ ഒ​ന്ന് | |  pf-aadhar
ന്യൂ​ഡ​ല്‍​ഹി: സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​നു മു​മ്പ് പി​എ​ഫ് അ​ക്കൗ​ണ്ട് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം വ​ന്നി​രി​ക്കു​ന്നു. ആ​ധാ​റു​മാ​യി പി​എ​ഫ് അ​ക്കൗ​ണ്ട് ബ​ന്ധി​പ്പി​ക്കാ​ന്‍ വി​വി​ധ മാ​ര്‍​ഗ​ങ്ങ​ള്‍ ഉ​ണ്ട്: അം​ഗ​ങ്ങ​ളു​ടെ യു​എ​എ​ന്‍ ന​മ്പ​ര്‍ ആ​ക്ടി​വേ​റ്റ് ചെ​യ്യ​ണം. ഇ​തി​ന് ഉ​മാം​ഗ് ആ​പ്പി​ല്‍ ഇ​പി​എ​ഫ്‌ഒ സേ​വ​ന​ത്തി​ല്‍ താ​ഴെ​യാ​യി ആ​ക്ടി​വേ​റ്റ് യു​എ​എ​ന്‍ എ​ന്ന ഓ​പ്ഷ​നി​ല്‍ ക്ലി​ക്ക് ചെ​യ്യാം. ഇ​പി​എ​ഫ്‌ഒ​യു​ടെ വെ​ബ്സൈ​റ്റി​ല്‍ ക​യ​റി​യും യു​എ​എ​ന്‍ ആ​ക്ടി​വേ​റ്റ് ചെ​യ്യാം. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്റെ ഉ​മാം​ഗ് ആ​പ് വ​ഴി ആ​ധാ​റും പി​എ​ഫ് അ​ക്കൗ​ണ്ടും ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കാം. ഇ​തി​നാ​യി ഉ​മാം​ഗ് ആ​പ് ഫോ​ണി​ല്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണം. ആ​പ്പി​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം ആ​പ്ലി​ക്കേ​ഷ​നി​ലെ ഓ​ള്‍ സ​ര്‍​വീ​സ​സ് ടാ​ബി​ല്‍ പോ​യി ഇ​പി​എ​ഫ്‌ഒ സേ​വ​നം സെ​ല​ക്‌ട് ചെ​യ്യ​ണം. ഇ​തി​ല്‍ ഇ​കെ​വൈ​സി എ​ന്ന ഓ​പ്ഷ​നി​ല്‍ ക്ലി​ക്ക് ചെ​യ്ത് ആ​ധാ​ര്‍ സീ​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക. പി​ന്നീ​ട് യു​എ​എ​ന്‍ ന​മ്പ​റും ഒ​ടി​പി​യും ന​ല്‍​കി ന​ട​പ​ടി പൂ​ര്‍​ത്തി​യാ​ക്കാം.

പി​എ​ഫ് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ എ​ന്തു ചെ​യ്യ​ണം? | | pf-aadhar

Related Articles

Back to top button