IndiaLatest

ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തവരെയെല്ലാം സ്മരിച്ച്‌ പ്രധാനമന്ത്രി

“Manju”

ന്യൂല്‍ഹി: ബാപ്പുവിന്റെ നേതൃത്വത്തില്‍ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുക്കുകയും നമ്മുടെ സ്വാതന്ത്ര്യ സമരത്തെ ശക്തിപ്പെടുത്തുകയും ചെയ്ത എല്ലാവരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. ബാപ്പുവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ജെ.പി., ഡോ. ലോഹ്യ തുടങ്ങിയ മഹാരഥന്മാര്‍ ഉള്‍പ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ആളുകളുടെ ശ്രദ്ധേയമായ പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചുവെന്നും അദേഹം ട്വീറ്റ് ചെയ്തു.

ബോംബെയില്‍ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ തുടക്കത്തിലെ മഹാത്മാഗാന്ധിയുടെ ചിത്രം പങ്കുവച്ചാണ് അദേഹം ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത സ്വാതന്ത്ര്യ സമരസേനാനികളെ സ്മരിച്ചത്. ‘ആഗസ്റ്റ് ഒന്‍പത് നമ്മുടെ ദേശീയ പോരാട്ടത്തിന്റെ ജ്വലിക്കുന്ന പ്രതീകമായി മാറിയിരിക്കുന്നുവെന്ന ലോക്‌നായക് ജെപിയുടെ വാക്യങ്ങളും അദേഹം കുറിച്ചു.

Related Articles

Back to top button