KeralaLatest

ഉരുള്‍പൊട്ടലെന്ന് സംശയം, അതീവ ജാഗ്രത നിര്‍ദേശം

“Manju”

കോഴിക്കോട്: കോഴിക്കോട് വിലങ്ങാട്ടിലും കണ്ണൂര്‍ നെടുംപൊയിലിലും ഉരുള്‍പൊട്ടിയതായി സംശയം. നെടുംപൊയിലിലും വിലങ്ങാട് വാളൂക്ക് മേഖലയിലെ വനത്തിനുള്ളിലും ഉരുള്‍പൊട്ടിയെന്നാണ് സംശയിക്കുന്നത്. മലവെള്ളം കുത്തിയൊലിച്ചെത്തിയതോടെ വിലങ്ങാട് പാലം പൂര്‍ണമായും വെള്ളത്തിനടിയിലായി. സെമിനാരി കവലയിലും വലിയ മലവെള്ളപ്പാച്ചിലാണ്. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് വിലങ്ങാട് ഭാഗത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഭാഗത്തെ നിരവധി കടകളില്‍ വെള്ളം കയറി. മലപ്പുറം കരുവാരകുണ്ടിലും ശക്തമായ മഴയും മലവെള്ളപ്പാച്ചിലുമുണ്ട്. കല്‍ക്കുണ്ട്, കേരളാംകുണ്ട് ഭാഗങ്ങളിലാണ് മലവെളളപ്പാച്ചില്‍. ഒലിപ്പുഴ നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്. കോഴിക്കോട് മലയോര മേഖലയില്‍ ശനിയാഴ്ച രാവിലെ മുതല്‍ തുടങ്ങിയ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്

Related Articles

Back to top button