ഡല്‍ഹി: ഇന്ധന വില വര്‍ധനവിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് എംപിമാര്‍. വിജയ് ചൗക്കില്‍ പാര്‍ട്ടി എംപിമാര്‍ ചേര്‍ന്ന് പ്രതിഷേധ പ്രകടനം നടത്തി. ഇന്ധന വില വര്‍ദ്ധന നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ശക്തമായ പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് ആഹ്വാനം ചെയ്യുന്നത്. ജനങ്ങള്‍ തീരാ ദുരിതത്തിലാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ധന വിലവര്‍ദ്ധനയില്‍ സംയുക്ത പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി. എല്ലാ പാര്‍ട്ടികളേയും സഹകരിപ്പിച്ച് മുന്നോട്ട് പോകുമെന്നും. രാജ്യ വ്യാപക പ്രതിഷേധം ഇതിനുള്ള ആദ്യ പടിയാണെന്നും കെ സി വേണുഗോപാല്‍ ദില്ലിയില്‍ പറഞ്ഞു.
Related Articles
നവപൂജിതം പൊതുസമ്മേളനം ഇന്ന് ; മൂന്ന് സംസ്ഥാന മന്ത്രിമാരും പ്രതിപക്ഷനേതാവും പങ്കെടുക്കും
August 29, 2022 12:38 PM
Check Also
Close
-
‘ഗാന്ധിയെ വെടിവെച്ച ഗോഡ്സേയും അവസാനം ചൊല്ലിയത് ജയ് ശ്രീറാം എന്നായിരുന്നു’; സന്ദീപാനന്ദഗിരിDecember 20, 2020 2:42 PM