Thiruvananthapuram

സമരങ്ങൾ നേരിടാൻ കോവിഡ് ബാധിതരുമായി സമ്പർക്കമുള്ള പൊലീസുകാർ

“Manju”

എസ് സേതുനാഥ്

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി കെ.​ടി. ജ​ലീ​ലിെൻറ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് സെ​ക്ര​ട്ടറി​യേറ്റി​ന്​ മു​ന്നി​ൽ സ​മ​ര​ത്തി​നെ​ത്തു​ന്ന​വ​രെ നേ​രി​ടാ​ൻ നി​യോ​ഗി​ക്കു​ന്ന പൊ​ലീ​സു​കാ​രി​ൽ പ​ല​രും കോ​വി​ഡ് ബാ​ധി​ത​രു​മാ​യി നേ​രി​ട്ട് സ​മ്പ​ർ​ക്ക​മു​ള്ള​വ​ർ.

പൊ​ലീ​സു​കാ​രി​ൽ പ​ല​രും രോ​ഗ​ബാ​ധി​ത​രാ​യ​തോ​ടെ​യാ​ണ് പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക​ത്തി​ലു​ള്ള​വ​രെ സെ​ക്ര​ട്ടറി​യേറ്റ് സ​മ​രം നേ​രി​ടാ​ൻ നി​യോ​ഗി​ച്ച​ത്. ക​ര​മ​ന സ്​​റ്റേ​ഷ​നി​ൽ ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ത്തി​നി​ട​യി​ൽ എ​സ്.​ഐ അ​ട​ക്കം 11 പൊ​ലീ​സു​കാ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥീ​രീ​ക​രി​ച്ച​ത്.

മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കാ​ത്ത​താ​ണ് ഇ​ത്ര​യും​പേ​ർ​ക്ക് രോ​ഗം​പ​ക​രാ​ൻ കാ​ര​ണ​മെ​ന്ന്​ ആ​ക്ഷേ​പ​മു​ണ്ട്. സ്​​റ്റേ​ഷ​നി​ൽ ഡ്യൂ​ട്ടി​യെ​ടു​ത്ത പൊ​ലീ​സു​കാ​ർ​ക്ക് കോ​വി​ഡാ​ണെ​ന്ന് അ​റി​ഞ്ഞി​ട്ടും ഇ​വ​രു​മാ​യി നേ​രി​ട്ട് ഇ​ട​പെ​ട്ട ആ​റ് പൊ​ലീ​സു​കാ​രെ ക​ഴി​ഞ്ഞ​ദി​വ​സം സ​മ​ര​ക്കാ​രെ നേ​രി​ടാ​ൻ സെ​ക്ര​ട്ട​റി​യേറ്റി​ന് മു​ന്നി​ൽ നി​യോ​ഗി​ച്ചു.

Related Articles

Back to top button