IndiaLatest

ടെസ്‌ലക്ക് ഇന്ത്യന്‍ നിരത്തുകളില്‍ അനുമതി നല്‍കി ഗതാഗത മന്ത്രാലയം

“Manju”

ഡല്‍ഹി ;അമേരിക്കന്‍ ഇലക്‌ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്‌ലയ്ക്ക് ഇന്ത്യന്‍ നിരത്തുകളില്‍ അനുമതി നല്‍കി ഗതാഗത മന്ത്രാലയം. ഇതോടെ കമ്പനിയുടെ വിപണി പ്രവേശം ഉടനുണ്ടാകുമെന്നാണ് അറിയുന്നത്. ഇന്ത്യയിലെ നിരത്തുകള്‍ക്ക് അനുയോജ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ഈ വാഹനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്ന് മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പറയുന്നു.

മലിനീകരണം, റോഡ് സുരക്ഷ, ഇന്ത്യന്‍ നിരത്തുകളില്‍ എത്രമാത്രം അനുയോജ്യമാണ് എന്നിവയാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ടെസ്ലയുടെ മോഡല്‍ – 3, മോഡല്‍ – വൈ വകഭേദങ്ങള്‍ക്കാണ് അനുമതി നല്‍കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Related Articles

Back to top button