LatestThiruvananthapuram

ഹയര്‍ സെക്കന്‍ഡറി പ്രവേശനം : അപേക്ഷാ തിയതി നീട്ടി

“Manju”

തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി / വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. സെപ്റ്റംബര്‍ 8ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം.

പുതുക്കിയ പ്രവേശന ഷെഡ്യൂള്‍ പ്രകാരം ട്രയല്‍ അലോട്ട്മെന്റ് തീയതി ഈ മാസം 13നാണ്. ആദ്യ അലോട്ട്മെന്റ് തീയതി ഈ മാസം 22 നും. പ്രവേശനം ആരംഭിക്കുക 23 ന് ആയിരിക്കും. മുഖ്യ അലോട്ട്മെന്റ് ഒക്ടോബര്‍ 18 ന് അവസാനിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പുതുക്കിയ പ്രവേശന ഷെഡ്യൂള്‍ അഡ്മിഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Related Articles

Back to top button