EntertainmentKeralaLatest

സീരിയൽ അവാർഡ് ; ജൂറിയുടെ നിലപാടിനെതിരെ കെ.ബി.ഗണേഷ് കുമാർ

“Manju”

തിരുവനന്തപുരം: അവാർഡിന് യോഗ്യമായ സീരിയൽ ഇല്ലെന്ന സംസ്ഥാന ടെലിവിഷൻ അവാർഡ് ജൂറിയുടെ നിലപാടിനെതിരെ കെ.ബി.ഗണേഷ് കുമാർ എം.എൽ.എ. കേരളത്തിലെ പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തെ കളിയാക്കുന്നതാണ് ജൂറിയുടെ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.
അവാര്‍ഡിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ നല്ലത് കണ്ടെത്തി കൊടുക്കണം. അതിനാണ് ജഡ്ജസിനെ വയ്ക്കുന്നത്. അല്ലെങ്കില്‍, അടുത്ത പ്രാവശ്യം മുതല്‍ ഇനി സീരിയലിനെ അവാര്‍ഡിന് ക്ഷണിക്കുന്നില്ലെന്ന് തീരുമാനിക്കണം. ക്ഷണിച്ചതിന് ശേഷം, അവാര്‍ഡ് ഇല്ലെന്ന് പറയുന്നത് കലാകാരന്മാരെ അപമാനിക്കുന്നതിന് തുല്യമാണ്. തന്റെ അച്ഛന്‍ മരിക്കുന്നതിന് ഒരു ദിവസം മുമ്പ് സീരിയല്‍ കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു

Related Articles

Back to top button