IndiaLatest

വീട് വിറ്റ് ഭാഗം നല്‍കാന്‍ തയ്യാറായില്ല; അച്ഛനെ കൊന്ന് കത്തിച്ച്‌ മകന്‍

“Manju”

മഥുര: വീട് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ പിതാവിനെ കഴുത്തു ഞെരിച്ചു കൊന്ന് കത്തിച്ച്‌ മകന്‍.  ‌മഥുരയിലെ കല്‍പ്പണിക്കാരനായ അമൃത് ലാല്‍(55) ആണ് കൊല്ലപ്പെട്ടത്. അമൃത് ലാലിന്റെ മകന്‍ വിനീത് ആണ് കൊലപാതകം നടത്തിയത്. ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് അനുസരിച്ച്‌, അമൃത് ലാലിന്റെ ഭാര്യ ആശ ദേവി പത്ത്-പതിനഞ്ച് ദിവസങ്ങള്‍ക്ക് മുമ്ബ് സ്വന്തം വീട്ടിലേക്ക് പോയിരുന്നു.

ഈ സമയം അമൃത് ലാലും വിനീതും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. താമസിക്കുന്ന വീട് വില്‍ക്കണമെന്ന് വിനീത് പിതാവിനെ നിര്‍ബന്ധിച്ചെങ്കിലും അമൃത് ലാല്‍ സമ്മതിച്ചില്ല. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ വിനീത് പിതാവിനെ കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് കത്തിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അമൃത് ലാലും കുടുംബവും താമസിച്ചിരുന്ന വീട് വില്‍ക്കണമെന്ന് മകന്‍ നിര്‍ബന്ധിച്ചിരുന്നതായി ആശ ദേവി പറയുന്നു. നേരത്തേ, ഇവരുടെ പക്കലുണ്ടായിരുന്ന 100 സ്ക്വയര്‍ യാര്‍ഡ് സ്ഥലം വിനീതിന്റെ നിര്‍ബന്ധപ്രകാരം വിറ്റിരുന്നു. ഇതു സംബന്ധിച്ച്‌ വീട്ടില്‍ വഴക്കും നടന്നിരുന്നു.

ഇതിനു പിന്നാലെയാണ് വീട് വിറ്റ് തന്റെ ഭാഗം നല്‍കണമെന്ന് വിനീത് ആവശ്യപ്പെട്ടു കൊണ്ടിരുന്നത്. നാല് വര്‍ഷം മുമ്ബ് വിനീതിന്റെ ഇളയ സഹോദരന്‍ നെഹ്നയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഇതും കുടുംബത്തില്‍ സംഘര്‍ഷത്തിന് കാരണമായി. അമൃത് ലാലിന്റേയും നെഹ്നയുടേയും മരണത്തിന് ഉത്തരവാദി വിനീത് ആണെന്നാണ് ആശ ദേവിയുടെ പരാതിയില്‍ പറയുന്നത്. വിനീതിന് വധശിക്ഷ നല്‍കണമെന്നും ആശ ദേവി ആവശ്യപ്പെടുന്നു.

Related Articles

Back to top button