LatestThiruvananthapuram

പോത്തൻകോട് വീണ്ടും തെരുവ് നായ ആക്രമണം : ഒരാൾക്ക് കടിയേറ്റു

“Manju”

പോത്തൻകോട് :  തെരുവ് നായയുടെ ആക്രമണത്തിൽ ഇന്ന് ഒരാൾക്ക് കൂടി കടിയേറ്റു. അൻപത്തിമൂന്നുകാരനായ പാലക്കാട് സ്വദേശി അനിൽ കുമാറിനാണ് കടിയേറ്റത്. ഇദ്ധേഹം സ്വകാര്യ മെഡിക്കൽ കോളേജ് ജീവനക്കാരനാണ്. ഡ്യൂട്ടി കഴിഞ്ഞ് അടുത്തുള്ള താമസ സ്ഥലത്തേക്ക് പോകുന്ന വഴിയാണ് ആക്രമണമുണ്ടായത്. രാത്രി ഏഴു മണിക്കാണ് സംഭവം. ആട്ടിപ്പായിക്കാൻ ശ്രമിച്ചിട്ടും നായ പിന്തിരിയാതെ വീണ്ടും കടിക്കുകയായിരുന്നു. കടിയേറ്റയാളെ ഉടൻ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചു. പ്രദേശത്ത് പലയിടത്തും തെരുവ്നായ ശല്യം രൂക്ഷമാണ്.

തെരുവനായയുടെ കടിയേറ്റ അനിൽ കുമാർ ട്രീറ്റ്മെന്റിനായി മെഡിക്കൽ കോളേജിൽ

 

Related Articles

Back to top button