LatestThiruvananthapuram

“എന്റെ ദിവാസ്വപ്നം സിനിമയിലൂടെ മമ്മൂട്ടിക്ക സാക്ഷാത്ക്കരിക്കണം “; ഡോ. ഇക്ബാല്‍ ബാപ്പുകുഞ്ഞ്

“Manju”

തിരുവനന്തപുരം ;കേരളത്തിന്റെ മഹാനടന്‍ മമ്മുക്കായുടെ എഴുപതാം പിറന്നാള്‍ ആഘോഷിക്കപ്പെടുന്ന അവസരത്തില്‍ ഒരു പഴയകാല അത്യാഗ്രഹവും ഇപ്പോഴത്തെ അതിമോഹവും പങ്കുവച്ചിരിക്കുകയാണ് ഡോ. ഇക്ബാല്‍ ബാപ്പുകുഞ്ഞ്. തന്റെ നടക്കാതെപോയ സ്വപ്നം ഇപ്പോള്‍ മറ്റൊരു സിനിമയിലൂടെ മമ്മൂട്ടിക്ക സാക്ഷാത്ക്കരിക്കണമെന്നാണെന്റെ ആഗ്രഹമെന്ന് അദ്ദേഹം ഫെയ്സ് ബുക്കില്‍ കുറിച്ചു.

കൊവിഡ് മഹാമാരിക്കാലത്ത് ലോകം കണ്ട ഏറ്റവും ഭീതിജനമായ മഹാമാരിയായിരുന്ന പ്ലേഗിനെ ആസ്പദമാക്കി ആല്‍ബേര്‍ കമ്യു എഴുതിയ ‘പ്ലേഗ്’ നോവല്‍ സിനിമയാക്കുകയും മമ്മുക്ക അതിലെ പ്രധാനകഥാപാത്രമായ ഡോക്ടര്‍ ബെര്‍നാഡ് റിയൂവിന്റെ വേഷമിടണമെന്നുമാണ് തന്റെ ഇപ്പോഴത്തെ ആഗ്രഹമെന്ന് ഡോ. ഇക്ബാല്‍ ബാപ്പുകുഞ്ഞ് പറയുന്നു.

Related Articles

Back to top button