IndiaLatest

ടി 20 ലോകകപ്പ്: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

“Manju”

മുംബൈ ; ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ ഒമാനിലും യുഎഇയിലും നടക്കാനിരിക്കുന്ന ടി 20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പ്രഖ്യാപിച്ചു. വിരാട് കോഹ്‌ലിയാണ് ടീമിനെ നയിക്കുന്നത് കോവിഡ് -19 പ്രോട്ടോക്കോളുകളോടെ നടക്കുന്ന ടൂര്‍ണമെന്റിനായി 3 സ്റ്റാന്‍ഡ്ബൈ കളിക്കാരുമായിട്ടാണ് ഇന്ത്യ എത്തുന്നത്.

മുന്‍ പേസര്‍ ചേതന്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ പാനലുമായി ഒരു വെര്‍ച്വല്‍ മീറ്റിംഗില്‍ ക്യാപ്റ്റന്‍‍ വിരാട് കോഹ്‌ലി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ടീം മാനേജ്മെന്റ് പങ്കെടുത്തതിന് ശേഷമാണ് ടീമിനെ പ്രഖ്യാപിച്ചത്. ചിരവൈരികളായ  പാകിസ്ഥാനെതിരെ  ക്ടോബര്‍ 24-ന് ദുബായില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റെ സൂപ്പര്‍ 12 ഘട്ടങ്ങളില്‍ ഇന്ത്യ തങ്ങളുടെ പ്രചാരണം ആരംഭിക്കും.

യുസ്വേന്ദ്ര ചാഹലിനേയും ശിഖര്‍ ധവാനേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ 4 വര്‍ഷത്തിന് ശേഷം പരിമിത ഓവറുകളിലേക്ക് തിരിച്ചുവരുന്ന ആര്‍ അശ്വിനെ തിരഞ്ഞെടുത്തു. ടി 20 യില്‍ ഇന്ത്യയുടെ ആദ്യ ചോയ്സ് ഓഫ് സ്പിന്നര്‍ ആയിരുന്ന വാഷിംഗ്ടണ്‍ സുന്ദറിനുണ്ടായ പരിക്ക് അശ്വിന് അവസരമായി മാറി.

2021 ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം:

വിരാട് കോഹ്‌ലി ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ , കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹാര്‍, രവിചന്ദ്രന്‍ അശ്വിന്‍, അക്സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ , ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.

സ്റ്റാന്‍ഡിങ് കളിക്കാര്‍

ശ്രേയസ് അയ്യര്‍, ശാര്‍ദുല്‍ താക്കൂര്‍, ദീപക് ചഹര്‍.

 

Related Articles

Back to top button