ശ്രീജ.എസ്
കോഴിക്കോട്: കരിപ്പുര്‍ വിമാനത്താവളത്തിലെ നാല് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. സൂപ്രണ്ട് ഗണപതി പോറ്റി, ഇന്‍സ്പെക്ടര്‍മാരായ നരേഷ്, യോഗേഷ്, ഹെഡ് ഹവില്‍ദാര്‍ ഫ്രാന്‍സിസ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സിബിഐ റെയ്ഡില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
റെയ്ഡിനിടെ സിബിഐ സംഘം കസ്റ്റംസ് ഡ്യൂട്ടി ഓഫീസറില്‍ നിന്ന് 650 ഗ്രാം സ്വര്‍ണം പിടികൂടിയിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്നായി മൂന്നര ലക്ഷം രൂപയും കണ്ടെത്തി. കൂടാതെ കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ യാത്രക്കാരില്‍ നിന്നും സിബിഐ 750 ഗ്രാം സ്വര്‍ണം പിടികൂടി. സ്വര്‍ണം പിടികൂടിയ യാത്രക്കാരുടെ പാസ്പോര്‍ട്ട് വാങ്ങി വച്ചശേഷം സിബിഐ വിട്ടയച്ചു.
കരിപ്പുര്‍ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ആരംഭിച്ച സിബിഐ റെയ്ഡ് ബുധനാഴ്ച പുലര്‍ച്ചെയാണ് അവസാനിച്ചത്. ഒരാഴ്ച്ചയായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സിബിഐയുടെ നിരീക്ഷണത്തിലായിരുന്നു.