Kozhikode

കാര്‍ഷിക സ്വയംപര്യാപ്തത ലക്ഷ്യമിട്ട് തിരുവള്ളൂര്‍ പഞ്ചായത്ത് ബജറ്റ്

“Manju”

വി.എം.സുരേഷ് കുമാർ
വടകര : അര്‍ഹരായ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും വീട് എന്നതിനൊപ്പം കാര്‍ഷിക സ്വയംപര്യാപ്തയും ലക്ഷ്യം വെച്ചുള്ള പദ്ധതികള്‍ക്കു ഊന്നല്‍ നല്‍കി തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് ബജറ്റ്.
സമ്പൂര്‍ണമായും തരിശ് രഹിതമാക്കുന്ന രീതിയിലായിരിക്കും കാര്‍ഷിക മേഖലയിലെ ഇടപെടല്‍. പ്രാദേശിക ടൂറിസം സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ രംഗത്ത് കൂടി ഇടപെടുക എന്നതാണ് പഞ്ചായത്ത് ഉദ്ദേശിക്കുന്നത്.

ബസ് സ്റ്റാന്‍ഡ് പണി ആരംഭിച്ച് പൂര്‍ത്തികരിക്കുന്നതിനും ബഡ്‌സ് സ്‌കൂള്‍ ആധുനികവത്കരണത്തിനും ഒപ്പം തേവര്‍ വെള്ളന്‍ പഠന ഗവേഷണ കേന്ദ്രം തുടങ്ങുന്നതിനും ബജറ്റില്‍ ഫണ്ട് വകയിരുത്തി.
29 കോടി 62 ലക്ഷത്തി തൊണ്ണൂറ്റിമൂവായിരത്തി ഇരുന്നൂറ്റി ഒന്ന് രൂപ വരവും 28 കോടി 69 ലക്ഷത്തി നാല്പതിനാനായിരത്തി നാല്പത് (28,69,40,040) രൂപ ചെലവും തൊണ്ണൂറ്റിമൂന്ന് ലക്ഷത്തി അന്‍പത്തിമൂവായിരത്തി നൂറ്റി അറുപത്തിഒന്നു രൂപ(93,53,161) മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡണ്ട് എഫ്.എം.മുനീര്‍ അവതരിപ്പിച്ചത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സബിത മണക്കുനി നയപ്രഖ്യാപനം നടത്തി.

പി അബ്ദുറഹ്‌മാന്‍ ഗോപീനാരായണന്‍, ബവിത്ത് മലോല്‍ എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button