KeralaLatest

ട്രെയിന്‍ ടിക്കറ്റെടുക്കാന്‍ ഇനി ക്യു.ആര്‍ കോഡ് സംവിധാനവും

“Manju”

കോഴിക്കോട്: ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് ടിക്കറ്റെടുക്കാനുള്ള സൗകര്യം കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലും ലഭ്യമാകും. മൊബൈലില്‍ റിസര്‍വേഷനല്ലാത്ത സാധാരണ ടിക്കറ്റെടുക്കാന്‍ ഇതിലൂടെ സാധിക്കും. യുടിഎസ് ആപ്പ് ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുക. നിലവില്‍ പാലക്കാട് ഡിവിഷനു കീഴിലുള്ള 61 സ്റ്റേഷനുകളില്‍ ക്യുആര്‍ കോഡ് സംവിധാനം പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു.

സെപ്റ്റംബര്‍ 25ന് പുതിയ സംവിധാനം കോഴിക്കോട് പ്രാബല്യത്തില്‍ വന്നെങ്കിലും അത്ര പരിചിതമല്ലാത്തതിനാല്‍ ആളുകള്‍ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിട്ടില്ല. ടിക്കറ്റുകള്‍ എടുക്കാന്‍ യാത്രക്കാര്‍ ഇപ്പോഴും കൗണ്ടറുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നുണ്ട്.

യുടിഎസ് ആപ്പ് അനുസരിച്ച്‌ റെയില്‍വേ ട്രാക്കിന്റെ 15 മീറ്റര്‍ ചുറ്റളവില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയില്ല. അതിനാല്‍ സ്റ്റേഷനില്‍ ടിക്കറ്റ് കിട്ടിയില്ല. ടിക്കറ്റ് എടുക്കാന്‍ എനിക്ക് സ്റ്റേഷന് പുറത്തു വരണമായിരുന്നു. മാത്രമല്ല യാത്ര ആരംഭിക്കുന്ന സ്റ്റേഷനും യാത്ര അവസാനിക്കുന്ന സ്റ്റേഷനും രേഖപ്പെടുത്തേണ്ടതുണ്ടായിരുന്നു. ക്യുആര്‍ കോഡ് ഇതിനുള്ള പരിഹാരമാണ്. ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യുന്നതിലൂടെ, നിങ്ങള്‍ക്ക് സ്കാനിംഗ് സ്റ്റേഷനില്‍ നിന്ന് ആവശ്യമുള്ള സ്ഥലത്തേക്ക് ടിക്കറ്റ് ലഭിക്കും. ഇതിനായി സ്റ്റേഷനുകളിലും കൗണ്ടറിന് സമീപത്തും മറ്റും ക്യുആര്‍ കോഡ് ഒട്ടിച്ചിട്ടുണ്ട്.

Related Articles

Back to top button