KeralaLatest

പനി ബാധിച്ച്‌ മരിച്ച കുട്ടിയുടെ നിപ പരിശോധനാഫലം നെഗറ്റീവ്

“Manju”

കാസര്‍ഗോഡ്: കാസര്‍ഗോഡ് പനി ബാധിച്ച്‌ മരിച്ച കുട്ടിയുടെ നിപ പരിശോധനാഫലം നെഗറ്റീവ്. ചെങ്കള പഞ്ചായത്തില്‍ നിന്നുള്ള അഞ്ചു വയസുള്ള പെണ്‍കുട്ടിയാണ് പനിയെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍വെച്ച്‌ ഇന്നലെ മരിച്ചത്. ട്രൂ നാറ്റ് പരിശോധനാ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. ആര്‍ടിപിസിആര്‍ പരിശോധന റിസള്‍ട്ട് കാത്തിരിക്കുകയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. നിപ്പ ലക്ഷണങ്ങളെ തുടര്‍ന്നാണ് കുട്ടിയുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു.

ഇതേ തുടര്‍ന്ന് ബദിയടുക്ക, കുംബഡാജെ, ചെങ്കള പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങള്‍ നിരീക്ഷണത്തിലായിരുന്നു. ഫലം ലഭ്യമാകുന്നതുവരെ ആളുകള്‍ കൂടിയുള്ള എല്ലാ പരിപാടികളും നിര്‍ത്തിവയ്ക്കുന്നതായി ആരോഗ്യവിഭാഗം അറിയിച്ചിരുന്നു. കോവിഡ് വാക്സിനേഷന്‍ ക്യാമ്പുകള്‍ ഉള്‍പ്പടെ മാറ്റി. പനിയും ഛര്‍ദിയും ഉണ്ടായതിനാല്‍ ഇന്നലെ വൈകിട്ടാണ് കുട്ടിയെ കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇന്നലെ മരിച്ചു.

Related Articles

Back to top button