International

ചൈനീസ് സഹായത്തോടെ വാക്‌സിൻ നിർമ്മിച്ച് പാകിസ്താൻ

“Manju”

ഇസ്ലാമാബാദ് : ചൈനയുടെ സഹകരണത്തോടെ പുതിയ കൊറോണ പ്രതിരോധ വാക്‌സിൻ നിർമ്മിച്ച് പാകിസ്താൻ. പാക്‌വാക് എന്ന പേരിലാണ് പുതിയ വാക്‌സിൻ നിർമ്മിച്ചിരിക്കുന്നത്. ചൈനീസ് വാക്‌സിനായ കാൻസിനോയിൽ നേരിയ മാറ്റംവരുത്തി പാകിസ്താൻ തദ്ദേശീയമായി നിർമ്മിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

പാക് പ്രധാനമന്ത്രിയുടെ സ്‌പെഷ്യൽ അസിസ്റ്റന്റ് ആയ ഡോ. ഫൈസൽ സുൽത്താൻ ആണ് പുതിയ വാക്‌സിൻ നിർമ്മിച്ച വിവരം അറിയിച്ചത്. ചില പരിശോധനകൾ കൂടി പൂർത്തിയാക്കിയ ശേഷം ഉടൻ തന്നെ വാക്‌സിന്റെ ഉത്പാദനം ആരംഭിക്കും. ഇതിനായുള്ള അസംസ്‌കൃത വസ്തുക്കൾ ചൈന ഇതിനോടകം തന്നെ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താന്റെ യഥാർത്ഥ സുഹൃത്താണ് ചൈന. എല്ലാ പ്രതിസന്ധികളിലും ചൈന രാജ്യത്തെ സഹായിക്കുന്നു. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ഇരു രാജ്യങ്ങളും ലോകത്തിന് തന്നെ മാതൃകയാകുകയാണെന്നും സുൽത്താൻ പ്രതികരിച്ചു. പാകിസ്താൻ വാക്‌സിൻ നിർമ്മിച്ച വിവരം ചൈനീസ് അംബാസിഡർ നോംഗ് റോംഗ് സ്ഥിരീകരിച്ചിട്ടുണ്ട്.

ലോകത്ത് ആദ്യമായി ചൈനീസ് സഹകരണത്തോടെ വാക്‌സിൻ നിർമ്മിക്കുന്ന രാജ്യം പാകിസ്താൻ ആണ്.

Related Articles

Back to top button