LatestThiruvananthapuram

വാവറമ്പലത്ത് ശാന്തിഗിരി ഏജന്‍സി ഞായറാഴ്ച പ്രവര്‍ത്തനം ആരംഭിക്കും

“Manju”

തിരുവനന്തപുരം : പോത്തന്‍കോട് വാവറമ്പലം ജംഗ്ഷനില്‍ ശാന്തിഗിരിയുടെ ഏജന്‍സി സെപ്തംബര്‍ 19 ഞായറാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. രാവിലെ 10 മണിക്ക് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയും വാവറമ്പലം ജുമാമസ്ജിദ് ചീഫ് ഇമാം യുസഫ് ബാക്കവിയും മഹനീയ സാന്നിദ്ധ്യം വഹിക്കും. കൊറോണ മഹാമാരിയുടെ കാലത്ത് ഗവണ്‍മെന്റ് പ്രോട്ടോക്കാള്‍ പാലിച്ച് നടക്കുന്ന യോഗത്തില്‍ പ്രതിരോധ മരുന്ന് വിതരണ ഉദ്ഘാടനം പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ അനില്‍കുമാര്‍ നിര്‍വ്വഹിക്കും. ആദ്യവില്പന പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അനില്‍കുമാര്‍ നടത്തും. ബി.ജെ.പി. തിരുവനന്തപുരം ജില്ല സെക്രട്ടറി എം.ബാലമുരളി., പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്‍ ഷാഹിദ ബീവി., വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്. അഭിന്‍ദാസ്., പുലിവീട് വാര്‍ഡ് മെമ്പര്‍ വര്‍ണ്ണ ലതീഷ്., മണ്ണറ വാര്‍ഡ് മെമ്പര്‍ നീതു ബി.ആര്‍.., ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പോത്തന്‍കോട് മണ്ഡലം പ്രസിഡന്റ് അഡ്വ. എ.എസ്. അനസ്സ് എന്നിവര്‍ സന്നിഹിതരായിരിക്കും.
സ്ത്രീകളുടെ സമ്പൂര്‍ണ്ണ ആരോഗ്യ പരിപാലനത്തിനായുള്ള ഷീ ക്ലിനിക്കില്‍ പ്രസവാനന്തര ചികിത്സ, പ്രസവശേഷമുള്ള നടുവേദന, ഹോര്‍മോണ്‍ തകരാറുകള്‍, ആര്‍ത്തവ തകരാറുകള്‍, വെള്ളപോക്ക്, പി.സി.ഒ.ഡി., ഗര്‍ഭാശയ മുഴകള്‍, അണ്ഡാശയരോഗങ്ങള്‍, അമിത വണ്ണം, വേരിക്കോസ് വെയിന്‍ എന്നിവയ്ക്ക് പ്രത്യേക പരിശോധനയും മരുന്നും ലഭ്യമായിരിക്കും.

തിങ്കള്‍ മുതല്‍ ശനിവരെ എല്ലാദിവസം വൈകിട്ട് 5.30 മുതല്‍ 8.00മണിവരെ പോത്തന്‍കോട് ശാന്തിഗിരി ആയുര്‍വേദ & വൈദ്യശാലയിൽ മെഡിക്കല്‍ ഓഫീസര്‍ ഡോ.യു.ശാലിനി കൃഷ്ണയുടെ സേവനം ഉണ്ടായിരിക്കും. ഫോൺ : 70256 63391

Related Articles

Back to top button