പുനെ: കോവിഡ് വൈറസിനെ പ്രതിരോധിക്കാൻ മാസ്കിൽ ആഡംബരം ഒട്ടും കുറയ്ക്കാതെ നോക്കുകയാണ് പൂനെ സ്വദേശിയായ ശങ്കർ കുരഡെ. 2.89 ലക്ഷം വില വരുന്ന സ്വർണ മാസ്ക് ആണ് ശങ്കർ ധരിക്കുന്നത്. “ഇത് ചെറിയ സുഷിരങ്ങളുള്ള വളരെ കനംകുറഞ്ഞ മാസ്കാണ്. അതിനാൽ ശ്വാസമെടുക്കുന്നതിന് ബുദ്ധിമുട്ടില്ല. ഈ മാസ്ക് ധരിച്ചതുകൊണ്ട് പ്രയോജനമുണ്ടാകുമോ എന്ന് ഉറപ്പില്ല.’- അദ്ദേഹം പറയുന്നു.ഒരാൾ വെള്ളി മാസ്ക് ധരിച്ച് നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സ്വർണത്തിൽ തീർത്ത മാസ്ക് സ്വന്തമാക്കണമെന്ന് ശങ്കറിന് മോഹമുദിച്ചത്. സ്വർണപണിക്കാരനോടു സംസാരിക്കുകയും ഒരാഴ്ചയ്ക്കുള്ളിൽ അഞ്ചര പൗണ്ട് വരുന്ന സ്വർണ മാസ്ക് ഉണ്ടാക്കുകയും ചെയ്തുവെന്നും ശങ്കർ പറഞ്ഞു.
“കുടുംബാംഗങ്ങളും സ്വർണം ഇഷ്ടമുള്ളവരാണ്. അവർ ആവശ്യപ്പെട്ടാൽ അവർക്കും സ്വർണ മാസ്ക് നിർമിച്ച് നല്കും. ഇത് ധരിച്ചത് കൊണ്ട് കോവിഡിനെ പ്രതിരോധിക്കാൻ സാധിക്കുമോ എന്നൊന്നും അറിയില്ല. പക്ഷേ സർക്കാരിന്റെ നിർദേശങ്ങൾ അനുസരിക്കുന്നത് രോഗവ്യാപനം തടയാൻ സഹായിക്കും.’-ശങ്കർ പറയുന്നു.