KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (21-05-2023) ഞായറാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

 

• ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി വൈകിട്ട് 06:30 ന് കായംകുളം എരുവ വടക്ക് അമ്മൻകോവിൽ ദേവീക്ഷേത്രത്തിലെ ശ്രീമത് ഭാഗവത നവാഹയജ്ഞവും കാപ്പുകെട്ട്‌ വ്രതാനുഷ്ഠാനത്തോടും അനുബന്ധിച്ച് പ്രഭാഷണം നടത്തുന്നു.

• രാവിലെ 9 മണിക്ക് ശാന്തിഗിരി ആശ്രമം, കക്കോടി ബ്രാഞ്ച് വിശ്വജ്ഞാനമന്ദിരത്തിൽ വെച്ച് വിശ്വജ്ഞാനമന്ദിരം സമർപ്പണാഘോഷങ്ങളുടെ ഭാഗമായി നടന്ന ലോകത്തിലെ ഏറ്റവും വലിയ മൺചിത്രം “മണ്ണിൻ വർണ്ണ വസന്തം” തയ്യാറാക്കി URF വേൾഡ് റെക്കോർഡ് നേടിയ 72 ചിത്രകാരന്മാർക്കുള്ള അവാർഡ് ദാനം ചെയ്യുന്നു കോഴിക്കോട് മേയർ ബീന ഫിലിപ്പ്, പ്രശസ്ത കവി  പി കെ ഗോപി എന്നിവർ പങ്കെടുക്കുന്നു.

• പാലക്കാട് ഏരിയ ചീഫ് സ്വാമി സ്നേഹാത്മജ്ഞാന തപസ്വി രാവിലെ 11:30 ന് പാലക്കാട് കുഴൽമന്നം കാഞ്ഞിരംപള്ളം ഹൗസിൽ  ഹരിദാസ് കെ ആർ പുതിയതായി പണി കഴിപ്പിച്ച ഭവനത്തിന്റെ ഗൃഹപ്രവേശന കർമ്മം നിർവഹിക്കുന്നു

• ശാന്തിഗിരി ആശ്രമം കോഴിക്കോട് ഏരിയ ഹെഡ് സ്വാമി വന്ദന രൂപൻ ജ്ഞാനതപസ്വി രാവിലെ 11:30 ന് കോഴിക്കോട് ചേലന്നൂർ ഗുരുസന്തോഷം ഹൗസിൽ  സുധീഷ് കുമാർ പി കെ പുതിയതായി നിർമ്മിക്കുന്ന ഭവനത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിക്കുന്നു

• ശാന്തിഗിരി ഗുരുമഹിമ, കൊല്ലം ഏരിയയുടെ ആഭിമുഖ്യത്തിൽ ശാന്തിഗിരി ആശ്രമം, കൊട്ടാരക്കര ബ്രാഞ്ചിൽ ഏകദിന ക്യാമ്പ് നടക്കുന്നു. ശാന്തിഗിരി ആശ്രമം, കൊല്ലം ഏരിയ (സിറ്റി) ഹെഡ്, സ്വാമി ജ്യോതിചന്ദ്രന്‍ ജ്ഞാനതപസ്വി ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കുന്നു.

• ശാന്തിഗിരി ഗുരുമഹിമ, കൊട്ടാരക്കര ഏരിയയുടെ ആഭിമുഖ്യത്തിൽ ശാന്തിഗിരി ആശ്രമം, പോളയത്തോട് ബ്രാഞ്ചിൽ ഏകദിന ക്യാമ്പ് നടക്കുന്നു. ജനനി തേജസ്വി ജ്ഞാനതപസ്വിനി, ഹെഡ് (അഡ്മിനിസ്ട്രേഷന്‍) ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ഏരിയ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കുന്നു.

• രാവിലെ 09:30 ന് ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ ആഭിമുഘ്യത്തിൽ ഏരിയ തലത്തിൽ ചോദ്യോത്തര പരിപാടി സംഘടിപ്പിച്ചിരിക്കുന്നു . സം സ്കാരത്തിന്റെ പാത, മാനവരാശി ഇന്നലെ ഇന്ന് നാളെ, ഗുരുഗീത , നവപുഷ്പം, പൂവും മുള്ളും, 75-ാം ജന്മദിന പൂജിത സമർപ്പണപ്പതിപ്പ് എന്നീ പുസ്തകങ്ങളെ അധികരിച്ചാണ് ചോദ്യോത്തര പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

• വിവിധ ഏരിയകളിൽ ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം, ശാന്തിഗിരി ഗുരുമഹിമ എന്നീ സംഘടനകളുടെ ഏരിയ കമ്മിറ്റി മീറ്റിംഗുകൾ നടക്കുന്നു.

• ശാന്തിഗിരി വെൽനെസ്സിൽ ഇന്ന് ഡ്യൂട്ടി താഴെ പറയും പ്രകാരം ആയിരിക്കും

09:00 AM to 05:00 PM – ഡോ അഖില ജെ. എസ്, ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 99951 58182 )

05:00 PM to 09: 00 AM – ഡോ. അശ്വതി എസ് ദത്ത് (ഫോൺ നം: 9037563939 )

• പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാത്രി പ്രാർത്ഥന – കോട്ടയം ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.

Related Articles

Back to top button